Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിവാദത്തില്‍ എം.​കെ. മു​നീ​റിനെതിരെ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്നമെന്ന് ശിവന്‍കുട്ടി ചോദിച്ചു. മുന്‍ മന്ത്രി അടക്കമുള്ളവര്‍ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണ്. ഇത് ലീഗിന്‍റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെ​ന്‍​ഡ​ര്‍ ന്യൂ​ട്രാ​ലി​റ്റി​യു​ടെ കാ​ല​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​യ പു​രു​ഷ​ന്‍ ആ​ണ്‍​കു​ട്ടി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടാ​ല്‍ പോ​ക്സോ കേ​സെ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന വി​ചി​ത്ര​വാ​ദ​വു​മാ​യി എം.​കെ. മു​നീ​ര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ”മു​തി​ര്‍​ന്ന പു​രു​ഷ​നും ആ​ണ്‍​കു​ട്ടി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടാ​ല്‍ പോ​ക്സോ കേ​സെ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണ്. അ​ത് ജെ​ന്‍​ഡ​ര്‍ ന്യൂ​ട്രാ​ലി​റ്റി​യ​ല്ലേ? അ​തി​ന്റെ പേ​രി​ലെ​ന്തി​നാ​ണ് പോ​ക്സോ കേ​സെ​ടു​ക്കു​ന്ന​ത്”-​വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ മു​നീ​ര്‍ ചോ​ദി​ച്ചു. ജെ​ന്‍​ഡ​ര്‍ ന്യൂ​ട്രാ​ലി​റ്റി ദു​രു​പ​യോ​ഗം ചെ​യ്യു​മെ​ന്നും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​നേ​രെ പീ​ഡ​നം ഉ​ണ്ടാ​കു​മെ​ന്നും മു​നീ​ര്‍ പ​റ​ഞ്ഞു.

”ഭൂ​രി​പ​ക്ഷം​വ​രു​ന്ന മ​ത​വി​ശ്വാ​സി​ക​ള്‍​ക്കു​നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണ് ജെ​ന്‍​ഡ​ര്‍ ന്യൂ​ട്രാ​ലി​റ്റി. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ള്‍ പോ​ലും ത​ള്ളി​ക്ക​ള​ഞ്ഞ ആ​ശ​യ​മാ​ണി​ത്. ലിം​ഗ​നീ​തി​യാ​ണ് ന​ട​പ്പാ​ക്കേ​ണ്ട​ത്. ജെ​ന്‍​ഡ​ര്‍ ന്യൂ​ട്രാ​ലി​റ്റി​യ​ല്ല. പൊ​ലീ​സു​കാ​ര്‍ തൊ​ട്ട് ജ​ഡ്ജി​മാ​ര്‍​ക്കു മു​ന്നി​ല്‍​വ​രെ സ്ത്രീ​ക​ള്‍ നീ​തി​ക്കാ​യി യാ​ചി​ച്ചു​നി​ല്‍​ക്കു​ന്ന നാ​ടാ​ണ് കേ​ര​ളം. സെ​ലി​ബ്രി​റ്റി​ക​ള്‍ പോ​ലും നീ​തി​ക്കാ​യി കാ​ത്തു​കി​​ട​ക്കേ​ണ്ടി​വ​രു​ന്നു. പാ​ന്റ്സും ഷ​ര്‍​ട്ടു​മി​ട്ടാ​ല്‍ അ​വ​ര്‍​ക്ക് നീ​തി കി​ട്ടു​മെ​ന്ന് ഉ​റ​പ്പു​ണ്ടോ”-​മു​നീ​ര്‍ ചോ​ദി​ച്ചു.

ജെ​ന്‍​ഡ​ര്‍ ന്യൂ​ട്രാ​ലി​റ്റി​ക്കെ​തി​രെ സം​സാ​രി​ച്ചാ​ല്‍ ത​ന്നെ ഇ​സ്‍ലാ​മി​സ്റ്റാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. എ​ല്ലാ മ​ത​മൂ​ല്യ​ങ്ങ​ള്‍​ക്കും എ​തി​രാ​ണ് ജെ​ന്‍​ഡ​ര്‍ ന്യൂ​ട്രാ​ലി​റ്റി. എ​ല്ലാ മ​ത​ങ്ങ​ള്‍​ക്കും വേ​ണ്ടി​യാ​ണ് താ​ന്‍ സം​സാ​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് താ​ന്‍ ഇ​സ്‍ലാ​മി​സ്റ്റും ക്രി​സ്ത്യാ​നി​യും ഹി​ന്ദു​വി​സ്റ്റു​മാ​ണെ​ന്ന് മു​നീ​ര്‍ പ​റ​ഞ്ഞു. ലിം​ഗാ​വ​ബോ​ധ​വും ലിം​ഗ​നീ​തി​യു​മാ​ണ് ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തുടര്‍ന്ന് പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യ​പ്പോ​ള്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​നീ​ര്‍ രം​ഗ​ത്തെ​ത്തി. ത​ന്റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ക്സോ കേ​സു​ക​ള്‍ നി​ല​നി​ല്‍​ക്ക​ണ​മെ​ന്നു​ത​ന്നെ​യാ​ണ് താ​ന്‍ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ള്‍​ക്കാ​യി നി​ല​കൊ​ണ്ട​യാ​ളാ​ണ് താ​നെ​ന്നും മു​നീ​ര്‍ വിശദീകരിച്ചു.