video
play-sharp-fill

ശ്വാസകോശ അര്‍ബുദം ഏത് പ്രായത്തിലും ആരെയും ബാധിക്കാം; വില്ലനാകുന്നത് പുകവലിയോ….? ജാഗ്രത പുലര്‍ത്തേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റി അറിയാം…..

ശ്വാസകോശ അര്‍ബുദം ഏത് പ്രായത്തിലും ആരെയും ബാധിക്കാം; വില്ലനാകുന്നത് പുകവലിയോ….? ജാഗ്രത പുലര്‍ത്തേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റി അറിയാം…..

Spread the love

സ്വന്തം ലേഖിക

കോട്ടയം: ശ്വാസകോശ അര്‍ബുദം ഏത് പ്രായത്തിലും ആരെയും ബാധിക്കാം.

എന്നാല്‍ മിക്ക കേസുകളിലും ശ്വാസകോശ അര്‍ബുദം സംഭവിക്കുന്നത് പുകവലി മൂലമാണ്. വായു മലിനീകരണവും ശ്വാസകോശ കാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസം മുട്ടല്‍, ബലഹീനത, വിശപ്പിലെ മാറ്റങ്ങള്‍, ശ്വാസകോശ അണുബാധകള്‍ എന്നിവ ശ്വാസകോശത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
2013-ല്‍ ലോകാരോഗ്യ സംഘടനയുടെ (WHO) ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ കാന്‍സര്‍ (IARC) വായു മലിനീകരണം ഗ്രൂപ്പ് 1 അര്‍ബുദ ഘടകമായി പ്രഖ്യാപിച്ചു. ക്യാന്‍സര്‍ റിസര്‍ച്ച്‌ യുകെ ധനസഹായം നല്‍കുന്ന ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെയും ശാസ്ത്രജ്ഞര്‍ വായു മലിനീകരണം ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള പലതരം അര്‍ബുദങ്ങള്‍ മൂലമുള്ള മരണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി.

പുകവലിക്കാത്തവരില്‍ ശ്വാസകോശ അര്‍ബുദത്തിന് കാരണമായേക്കാവുന്ന വായുവിലൂടെയുള്ള മലിനീകരണത്തിന് പുതിയ സംവിധാനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കണികകള്‍ ശ്വാസനാളത്തിലെ കോശങ്ങളില്‍ മാരകമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ​ഗവേഷകര്‍ കണ്ടെത്തി.

കാര്‍ എക്‌സ്‌ഹോസ്റ്റിലും ഫോസില്‍ ഇന്ധന പുകയിലും പൊതുവെ കാണപ്പെടുന്ന കണങ്ങള്‍ നോണ്‍-സ്മോള്‍ സെല്‍ ലംഗ് ക്യാന്‍സറിനുള്ള (NSCLC) ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷകര്‍ പറയുന്നു. ഇത് ലോകമെമ്പാടുമുള്ള 250,000 ലധികം ശ്വാസകോശ അര്‍ബുദ മരണങ്ങള്‍ക്ക് കാരണമാകുന്നു.

പല രാജ്യങ്ങളിലും ക്യാന്‍സര്‍ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ശ്വാസകോശാര്‍ബുദം. ഇത്തരത്തിലുള്ള അര്‍ബുദം ശ്വാസകോശത്തില്‍ ആരംഭിക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. ശ്വാസകോശ അര്‍ബുദം അത്ര പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. എന്നാല്‍ നേരത്തെ രോ​ഗം കണ്ടെത്തി ചികിത്സ നല്‍കുക.