Spread the love

കണ്ണൂർ: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി ഫലം പുറത്തു വന്നപ്പോൾ ഒന്നാംസമ്മാനത്തിന് അർഹനായിരിക്കുന്നത് കണ്ണൂർ ഇരിട്ടി സ്വദേശി സത്യനാണ്. ഇരിട്ടിയിലെ ‘മുത്തു’ ലോട്ടറി ഏജൻസിയില്‍ നിന്ന് സത്യൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ 20 കോടി രൂപ ലഭിച്ചതെന്ന് ഏജൻസി ജീവനക്കാർ പറഞ്ഞു.

video
play-sharp-fill

ക്രിസ്മസ് ബമ്ബർ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യൻ വാങ്ങിയതെന്നും അതിലൊന്നാണ് സമ്മാനാർഹമായ ടിക്കറ്റെന്നും ഇവർ പറഞ്ഞു.

ജനുവരി 24-നാണ് സത്യൻ എന്നയാള്‍ മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങിയത്. പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. പേര് ചോദിച്ചപ്പോള്‍ സത്യൻ എന്ന് പറഞ്ഞു. ആ പേരില്‍ ബില്ലും നല്‍കി. എന്നാല്‍, അദ്ദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും ഏജൻസിയിലുള്ളവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ ചക്കരക്കല്‍ ആസ്ഥാനമായുള്ള മുത്തു ലോട്ടറി ഏജൻസിയിലൂടെയാണ് ക്രിസ്മസ് ബമ്ബറിന്റെ ഒന്നാംസമ്മാനം കിട്ടിയ XD 387132 എന്ന നമ്ബറിലുള്ള ടിക്കറ്റ് വിറ്റത്. ഏജൻസിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് ഏജൻസി ഉടമ അനീഷ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സത്യൻ എന്നയാളാണ് ഒന്നാംസമ്മാനമടിച്ച ടിക്കറ്റ് വാങ്ങിയതെന്ന കാര്യം ഏജൻസി ജീവനക്കാർ സ്ഥിരീകരിച്ചത്.