Spread the love

തിരുവനന്തപുരം: വിഷു ബംപർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വില്പന. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റ് മാർക്ക് വിറ്റുവെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു.

video
play-sharp-fill

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബംബർ നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.

വിഷു ബമ്പർ നറുക്കെടുപ്പ് 23 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും. പന്ത്രണ്ട്‌ കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ്‌ അഞ്ച്‌ പരമ്പരകള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ്‌ പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വിതം ആറ്‌ പരമ്പരകള്‍ക്കും ലഭിക്കും.

കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാകുന്നത്‌.