Spread the love

കോഴിക്കോട്: പൂഴിത്തോട് ഡിജിറ്റല്‍ സർവെയ്ക്ക് പോയ ഏഴംഗ റവന്യു, വനം വകുപ്പ് സംഘത്തെ കാണാതായി.

video
play-sharp-fill

ബുധനാഴ്ചയാണ് വനമേഖലയോട് ചേർന്ന കരിങ്കണ്ണി ഭാഗത്തേക്ക് സർവെയ്ക്ക് പോയത്. അരുണ്‍ ,ഭരത്, പ്രശാന്ത്, അഖില്‍, രവി, ബാലൻ, ഷാരോണ്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് കാണാതായിരിക്കുന്നത്. ഡിജിറ്റല്‍ സർവേയ്ക്കായി നാല് സർവേ ഉദ്യോഗസഥരും മൂന്ന് വനം വകുപ്പ് വാച്ചർമാരും ഇന്നെലെ വൈകീട്ടാണ് കരിങ്കണ്ണി ഭാഗത്തേക്ക് പോയത്. നേരം ഏറെ വൈകിയിട്ടും ബേസ് ക്യാമ്പിലേക്ക് എത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

വനം വകുപ്പ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എഫ് ഒ പറഞ്ഞു. വൈകുന്നേരം ഡി എഫ് ഒ യുമായി സംസാരിച്ച ഇവർ വഴി മനസിലാകുന്നില്ലെന്നും സുരക്ഷിതമായി ഒടിരടത്ത് ഇരിക്കുകയാണെന്നും അറിയിച്ചിരുന്നതായും വിവരമുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെ തിരച്ചില്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group