ലോക്സഭാ തിരഞ്ഞെടുപ്പ് : ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു ; അവധി ദിവസം ശമ്പളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവ്

ലോക്സഭാ തിരഞ്ഞെടുപ്പ് : ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു ; അവധി ദിവസം ശമ്പളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ,​ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധി ദിവസം ശമ്പളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.