ഈഡി അന്വേഷണം പിടിമുറുക്കിയാൽ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സി പി എം വിയർക്കും :  നേരത്തേ ഈ ഡി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയതെങ്കിൽ ഇപ്പോൾ അത് കുടുംബത്തിലേക്ക് എത്തുന്നു :   ഇങ്ങനെയൊരു സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല

ഈഡി അന്വേഷണം പിടിമുറുക്കിയാൽ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സി പി എം വിയർക്കും : നേരത്തേ ഈ ഡി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയതെങ്കിൽ ഇപ്പോൾ അത് കുടുംബത്തിലേക്ക് എത്തുന്നു :   ഇങ്ങനെയൊരു സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഈ ഡി ) ആരംഭിച്ചത് സിപിഎമ്മിന് പ്രഹരമായി .ബിജെപിയുടെ രാഷ്ട്രീയ നീക്കം എന്ന പതിവ് വ്യാഖ്യാനമാണ് പാർട്ടി നൽകുന്നതെങ്കിലും നിഷ്പക്ഷ വോട്ടർമാരോട് എങ്ങനെ വിശദീകരിക്കുമെന്ന അങ്കലാപ്പ് പാർട്ടിക്കുള്ളിലുണ്ട്. പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി തന്നെ പ്രധാന പ്രചരണ ആയുധമായി മാറുന്ന സാഹചര്യമാണ് എൽഡിഎഫിനുള്ളത്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഓ )അന്വേഷണത്തിനെതിരെ കെ എസ് ഐ ഡിസിയും എക്സാലോജിക് കമ്പനിയും കോടതിയെ സമീപിച്ചു പരാജയപ്പെട്ടതാണ്. കേരളത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സ്വർണ്ണ കടത്ത് കേസിൽ ഉൾപ്പെടെ സർക്കാർ നടത്തിയ നിയമപരമായ നീക്കങ്ങളും വിജയിച്ചില്ല.

ആ നിലയ്ക്ക് ഇടിയെ നിയമപരമായി നേരിടുന്നതിനേക്കാൾ രാഷ്ട്രീയമായി എതിർക്കാൻ ആകും സിപിഎം ശ്രമം. തെരഞ്ഞെടുപ്പ് കാലത്തെ നടപടി എന്നത് മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര കമ്മിറ്റി അംഗവും സ്ഥാനാർത്ഥിയുമായ തോമസ് ഐസക്കിനോട് ഹാജരാകാൻ ഈ ഡി സമൻസ് അയച്ചതിനെയും ഇതുമായി ബന്ധപ്പെടുത്തും. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ പിടിമുറുക്കിയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതിന്റെ ആത്മവിശ്വാസം പാർട്ടിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരവിന്ദ് കെജരിവാളിനെതിരായ ഇഡി നടപടിയിൽ കോൺഗ്രസും പ്രതിഷേധ രംഗത്താണ് . എന്നതിനാൽ അവരിൽനിന്ന് വലിയ ആക്രമണം പാർട്ടി പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഒരിക്കൽ ഈ ഡി പ്രാഥമിക അന്വേഷണം നടത്തിയ വിഷയത്തിലാണ് ഇപ്പോൾ കേസെടുത്ത് അന്വേഷിക്കുന്നത്. കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് ശുപാർശ എസ്എഫ്ഐഒ ശരി വച്ചതോടെയാണ് കേസെടുത്തു അന്വേഷിക്കാനുള്ള തീരുമാനം.

സ്വാഭാവികമായി അതിനും അപ്പുറത്തേക്ക് കടന്നാൽ സിപിഎമ്മിന് കാര്യങ്ങൾ എളുപ്പമാകില്ല. നേരത്തേ ഈ ഡി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയതെങ്കിൽ ഇപ്പോൾ അത് കുടുംബത്തിലേക്ക് എത്തുന്നു. ഇങ്ങനെയൊരു സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല