കുടമാളൂർ ഭക്തിസാന്ദ്രം: നീന്തു നേർച്ചയ്ക്ക് ആയിരങ്ങൾ  :സെന്റ്മേരിസ് ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ  പെസഹാ ദിനമായ ഇന്നു രാവിലെ നീന്ത് നേർച്ചയ്ക്ക് തുടക്കമായി.

കുടമാളൂർ ഭക്തിസാന്ദ്രം: നീന്തു നേർച്ചയ്ക്ക് ആയിരങ്ങൾ :സെന്റ്മേരിസ് ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ പെസഹാ ദിനമായ ഇന്നു രാവിലെ നീന്ത് നേർച്ചയ്ക്ക് തുടക്കമായി.

Spread the love

 

സ്വന്തം ലേഖകൻ
കുടമാളൂർ :സെന്റ്മേരിസ് ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ പെസഹാ ദിനമായ ഇന്നു രാവിലെ നീന്ത് നേർച്ചയ്ക്ക് തുടക്കമായി. രാവിലെ 5 45 ന് സപ്ര പ്രാർഥനയെ തുടർന്ന് ആരംഭിച്ച നീന്ത് നേർച്ച ദുഃഖ വെള്ളിയാഴ്ച ദിനമായ നാളെ രാത്രി 12ന് സമാപിക്കും. പഴയ പള്ളിക്ക് അഭിമുഖമായി മൈതാനത്തെ കൽക്കുരിശിൽ തിരി തെളിയിച്ച് പ്രത്യേക നിയോഗം വച്ച് വിശ്വാസികൾ മുട്ടിൻമേൽ നീന്തി മുക്തി മാതാ ദേവാലയത്തിൽ പ്രവേശിക്കും.

തിരുസ്വരൂപം ചുംബിച്ചും മുക്തിയമ്മയോട് പ്രാർത്ഥിച്ചുമാണ് നേർച്ച പൂർത്തിയാക്കുന്നത്. പാളയം കയറും ,മുൾമുടിയാണി നേർച്ചകൾക്കും അവസരമുണ്ട്. രാവിലെ ആറ് മുതൽ 2.30 വരെ ഇടവകയിലെ വിവിധ സന്യാസ ഭവനങ്ങളുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തും .ഉച്ചയ്ക്ക് ഒരുമണിക്ക് തമുക്ക് നേർച്ച.

വൈകുന്നേരം നാലിന് പെസഹയുടെ ശുശ്രൂഷ, സമൂഹ ബലി, കാൽ കഴുകൽ ശുശ്രൂഷ ,പ്രസംഗം -ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. മാണി പുതിയിടം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധ കുർബാനയുടെ പ്രദക്ഷിണം ജാഗരണ ആരാധന ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. മാണി പുതയിടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, നിതിൻ അമ്പലത്തിങ്കൽ, . ഫാ പ്രിൻസ് എതിരേറ്റ് കുടിലിൽ, കൈക്കാരൻമാരായ വിഎസ് ദേവസ്യ പാലത്തൂർ ,റോയി ജോർജ് കുന്നത്തു കുഴി. സെബാസ്റ്റ്യൻ പുത്തൻപറമ്പിൽ,ജോർജ് റോസ് വില്ല , പാരീഷ് കൗൺസിൽ സെക്രട്ടറി ഫ്രാങ്കളിൽ ജോസഫ് പുത്തൻപറമ്പിൽ ,പിആർഒ ജോർജ് ജോസഫ് പാണം പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും