ശബരിമലയിൽ വനിതാ സ്‌പെഷ്യൽ ഡ്യൂട്ടി: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും; ഡി ജി പി ലോക്‌നാഥ് ബഹ്‌റ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ശബരിമലയിൽ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിക്കാൻ 40 വനിതാ പോലീസുകാരുടെ പട്ടിക തയാറാക്കിയെന്ന് ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകൾ പുറത്തുവരുന്നുണ്ടെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ. ഈ മാസം 14, 15 തീയതികളിലായി വനിതാ പോലീസുകാർ ശബരിമലയിൽ ഡ്യൂട്ടിക്കെത്തും എന്ന നിലയിൽ ചില കേന്ദ്രങ്ങളിൽനിന്നുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേ അന്വേഷണം നടത്തുമെന്നും അദേഹം പറഞ്ഞു. ശബരിമലയിലേക്ക് അന്യ സംസ്ഥാനത്തുനിന്നുള്ള വനിതാപോലീസുകാരുടെ സേവനം ലഭിക്കുന്നതിനുവേണ്ടി അവിടത്തെ ഡി ജി പിമാർക്ക് കത്ത് അയച്ചിട്ടുണ്ട്. വനിതാ പോലീസുകാരെ ശബരിമലയിലേക്ക് നിർബന്ധിച്ച് ഡ്യൂട്ടിക്ക് അയയ്ക്കില്ലെന്നും ഡി ജി പി അറിയിച്ചു.