ലോക് ഡൗണില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് ; വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന

ലോക് ഡൗണില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് ; വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനായുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും.

കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ വിദ്യാര്‍ത്ഥികള്‍ക്കാകും പ്രാഥമിക പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദൈനംദിന കൊവിഡ് അവലോക യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിന്‍ പുറപ്പെടുന്ന തീയതി ഉടനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഡല്‍ഹിയ്ക്ക് പുറമെ മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആലോചനയിലുണ്ടെന്നും ഉടന്‍ നടപടിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ഗണന ക്രമത്തിലുള്ളവരും സ്വന്തമായി വാഹനങ്ങളുള്ളവരുമാണ് നിലവില്‍ അതിര്‍ത്തി കടന്നു വരുന്നത്. മറ്റ് മാര്‍ഗങ്ങളില്ലാത്തവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട.് ഡല്‍ഹി, മുംബൈ കേരള ഹൗസുകളിലും ചെന്നൈ, ബാംഗ്ലൂര്‍ നോര്‍ക്കാ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് കോള്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍്ത്താ സമ്മേളനത്തില്‍ അറിയിച്ചു.