സംസ്ഥാനത്ത് മൊബൈൽ ഫോൺ വിൽപ്പനയ്ക്കും റീചാർജിങ്ങിനുള്ള കടകൾ, കമ്പ്യൂട്ടർ-സ്‌പെയർ പാർട്‌സ് ഷോപ്പുകളും, ആഴ്ചയിൽ ഒരു ദിവസം തുറക്കാനും ; വാഹന വർക്ക് ഷോപ്പുകളും തുറക്കാൻ അനുമതി : ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് മൊബൈൽ ഫോൺ വിൽപ്പനയ്ക്കും റീചാർജിങ്ങിനുള്ള കടകൾ, കമ്പ്യൂട്ടർ-സ്‌പെയർ പാർട്‌സ് ഷോപ്പുകളും, ആഴ്ചയിൽ ഒരു ദിവസം തുറക്കാനും ; വാഹന വർക്ക് ഷോപ്പുകളും തുറക്കാൻ അനുമതി : ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാനത്ത് ലോക്ഡൗണിൽ നേരിയ ഇളവുകൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

വാഹന വർക്ഷോപ്പുകൾ തുറക്കാൻ അനുമതി നൽകി. മൊബൈൽ ഫോൺ വിൽപനയും റീചാർജിങ്ങിനുമുള്ള കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാം. കംപ്യൂട്ടർ, സ്‌പെയർ പാർട്‌സ് കടകളും ആഴ്ചയിൽ ഒരു ദിവസം തുറക്കാം. സംസ്ഥാനത്ത് ചരക്കുനീക്കത്തിൽ വർധനയുണ്ടായി. കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നൂറുകണക്കിന് ലോറികൾ വന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ പകൽ 1981 ലോറികളാണ് കേരളത്തിലേക്ക് വന്നത്. കർണാടകത്തിൽ നിന്നാണ് ഇതിൽ 649 ലോറികൾ വന്നത്. തമിഴ്‌നാട്ടിൽ നിന്ന് 1332 ലോറികൾ വന്നു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് 84.45 ശതമാനം പേർക്ക് ഇതുവരെ സൗജന്യ റേഷൻ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയും പേർക്ക് റേഷൻ വിതരണം ആദ്യം. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ക്ഷീരകർഷകർക്ക് മാർച്ച് ഒന്നു മുതൽ 20 വരെ അളന്ന ഓരോ ലീറ്റർ പാലിനും ഒരു രൂപ വീതം ആശ്വാസധനം നൽകും. ലോക്ഡൗൺ അവസാനിക്കുന്ന തീയതിക്കു മുൻപ് പണം കൈമാറുമെന്നും അറിയിച്ചു. കോവിഡ് ബാധിതരായ ക്ഷീര കർഷകർക്കു 10,000 രൂപ ധനസഹായം നൽകും. ഗൾഫ് രാജ്യങ്ങളിൽ സ്‌കൂൾ ഫീസുകളിൽ ഇളവ് അനുവദിക്കണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഗൾഫ് രാജ്യങ്ങളിലെ മലയാളി സ്‌കൂൾ മാനേജ്‌മെന്റുകളോടാണു മുഖ്യമന്ത്രി അഭ്യർത്ഥന നടത്തിയത്.

അതോടൊപ്പം വിദേശത്തെ ഇന്ത്യക്കാർക്ക് ക്വാന്റൈൻ സൗകര്യമൊരുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. മുംബൈയിലും ഡൽഹിയിലും കോവിഡ് ബാധിച്ച നഴ്‌സുമാർക്കു സഹായം വേണമെന്ന് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.മഹാരാഷ്ട്ര, ഡൽഹി മുഖ്യമന്ത്രിമാരുമായി സംസാരിക്കുമെന്നും പിണറായി വിജയൻ അറിയിച്ചു.

വൈറസ് ബാധയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എംഎൽഎമാരുമായി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു. പ്രവർത്തനങ്ങൾ വിലയിരുത്തി മാറ്റം വരുത്തേണ്ടതാണ് ചർച്ച നടത്തിയത്. നിയമസഭാംഗങ്ങൾ കളട്രേറ്റിലെത്തി. സ്പീക്കറും പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും പങ്കെടുത്തു. സഭാ സമ്മേളനത്തിന്റെ അതേ പ്രതീതിയായിരുന്നു. സർക്കാർ ഇടപെടലിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.