Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: ലൈഫ് മിഷൻ പദ്ധതിക്ക് റെഡ്ക്രെസന്‍റിന്‍റെ സഹായം വാങ്ങാന്‍ കേന്ദ്രത്തിന്‍റെ അനുമതി തേടിയോന്ന് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശസഹായം തേടിയതില്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം ശക്തമാക്കുകയാണ്. കേന്ദ്രാനുമതി ലഭിച്ചെങ്കില്‍ രേഖകള്‍ ഹാജരാക്കണം. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ ജോസിനോടും എന്‍ഫോഴ്സ്മെന്‍റ് വിശദീകരണം തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിക്ക് റെഡ്ക്രെസന്‍റിന്‍റെ സഹായം വാങ്ങിയതില്‍ സംസ്ഥാനം ദുരന്ത നിവാരണ നിയമം പാലിച്ചില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. വിദേശ സഹായത്തിന് കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥയും മറികടന്നു. സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചോയെന്ന് വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്.

‌സമൂഹത്തിൽ വിവിധ തരത്തിൽ ദുരിതത്തിലായവരാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്. ഈ പദ്ധതിക്കായി വിദേശ സഹായം സ്വീകരിക്കുകയാണെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി നിയമ പ്രകാരം സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിൽ നിന്ന് അനുമതി വാങ്ങണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ച പറ്റിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഇന്നലെ വൈകീട്ട് ചേർന്ന യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം വിലയിരുത്തിയത്. ഇതിന് പുറമെ വിദേശ സഹായത്തിന് കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥയും കേരളം പാലിച്ചില്ലെന്നും മന്ത്രാലയം വിലയിരുത്തി. ഈ സാഹചര്യത്തിൽ കേന്ദ്രം നടപടിക്കൊരുങ്ങുന്നതായാണ് സൂചന. ഇക്കാര്യങ്ങളിൽ വിശദമായ പരിശോധനയും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തുടർ നടപടികളും ഉണ്ടായേക്കും.