Spread the love

കൊച്ചി: ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് (HFL) ല്‍ ജോലി നേടാന്‍ അവസരം. അപ്രന്റീസ് തസ്തികയില്‍ 250 ഒഴിവുകളാണുള്ളത്.

video
play-sharp-fill

താല്‍പര്യമുള്ളവര്‍ ജൂണ്‍ 28ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഐസി ഹൗസിങ് ലിമിറ്റഡ് (HFL) ല്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. കേരളത്തില്‍ ഉള്‍പ്പെടെ ആകെ 250 ഒഴിവുകള്‍.

കേരളം (07)
ആന്ധ്രാപ്രദേശ് (20)
അസം (2)
ബീഹാര്‍ (2)
ഛത്തീസ്ഗഡ് (3)
ഡല്‍ഹി (4)
ഗുജറാത്ത് (7)
ഹരിയാന (4)
ഹിമാചല്‍ പ്രദേശ് (1)
ജമ്മു കശ്മീര്‍ (1)
ജാര്‍ഖണ്ഡ് (1)
കര്‍ണാടക (36)
മധ്യപ്രദേശ് (15)
മഹാരാഷ്ട്ര (34)
ഒഡീഷ (1)
പുതുച്ചേരി (1)
പഞ്ചാബ് (4)
രാജസ്ഥാന്‍ (7)
സിക്കിം (2)
തമിഴ്‌നാട് (36)
തെലങ്കാന (24)
ഉത്തര്‍പ്രദേശ് (20)
ഉത്തരാഖണ്ഡ് (3)
പശ്ചിമ ബംഗാള്‍ (15)

എറണാകുളം 02, കൊല്ലം 01, കോഴിക്കോട് 01, പാലക്കാട് 01, തൃശൂര്‍ 02 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍.

പ്രായപരിധി

20 വയസ് മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി യോഗ്യതയുണ്ടായിരിക്കണം.

ഉദ്യോഗാര്‍ഥിക്ക് മറ്റേതെങ്കിലും സ്ഥാപനവുമായി അപ്രന്റീസ്ഷിപ്പ് കരാര്‍ ഉണ്ടായിരിക്കരുത്.

തെരഞ്ഞെടുപ്പ്

അപേക്ഷകര്‍ക്കായി ബിഎഫ്‌എസ് ഐ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജൂലൈ മൂന്നിന് പ്രവേശന പരീക്ഷ നടത്തും. അതില്‍ വിജയിക്കുന്നവരെ ഇന്റര്‍വ്യൂവിനും, ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് അവരുടെ അപ്രന്റീസ്ഷിപ്പ് പരിശീലന ബ്രാഞ്ച്, പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് അടയ്‌ക്കേണ്ട തീയതി, എല്‍ഐസി എച്ച്‌എഫ്‌എല്ലിന്റെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട നിയമങ്ങള്‍ / ചട്ടങ്ങള്‍ / നിബന്ധനകള്‍ & വ്യവസ്ഥകള്‍ എന്നിവ വ്യക്തമാക്കുന്ന ഓഫര്‍ ലെറ്ററുകള്‍ നല്‍കും.

ഓഫര്‍ ലെറ്റര്‍ സ്വീകരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ അവരുടെ അപ്രന്റീസ്ഷിപ്പ് പരിശീലന പ്രോഗ്രാമിനായി അതത് എല്‍ഐസി എച്ച്‌എഫ്‌എല്‍ ബ്രാഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണം.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 944 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകള്‍ക്ക് 708 രൂപ. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 472 രൂപ.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എല്‍ ഐസി ഹൗസിങ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അതില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുത്ത് അപ്രന്റീസ് അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, പ്രോസ്‌പെടസും വെബ്‌സൈറ്റിലുണ്ട്.

വെബ്‌സൈറ്റ്: https://www.lichousing.com/