Spread the love

സ്വന്തം ലേഖകൻ
നടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ‘ആറാട്ട് മുണ്ടൻ’ തുടങ്ങി. സംവിധാനം ചെയ്യുന്നത് പ്രശസ്ത സംഗീതജ്ഞ‍ൻ പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മി പ്രിയയുടെ ഭർത്താവുമായ പി. ജയ് ദേവ് ആണ്. അമ്പലപ്പുഴ കോറൽ ഹൈറ്റ്സിൽ നടന്ന ചടങ്ങിൽ എ.എം. ആരിഫ് എംപിയും എച്ച്. സലാം എംഎൽഎയും ചേർന്ന് ഭദ്രദീപം തെളിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

video
play-sharp-fill

രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമയാണ് ആറാട്ട് മുണ്ടൻ .

ബാനർ – എ എം മൂവീസ്, സംവിധാനം – പി ജയ് ദേവ് , നിർമ്മാണം – എം ഡി സിബിലാൽ, സഹനിർമ്മാണം – കെ പി രാജ് വക്കയിൽ (യു എ ഇ), ലക്ഷ്മിപ്രിയ, തിരക്കഥ – ലക്ഷമിപ്രിയ, ഛായാഗ്രഹണം – ബിജുകൃഷ്ണൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഥ, സംഭാഷണം – രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം – സത്യദാസ് , എഡിറ്റർ-അനന്ദു വിജയൻ , സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗാനരചന – എച്ച് സലാം (എം എൽ എ ), രാജശ്രീ പിള്ള.

പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, ക്യാമറ അസ്സോസിയേറ്റ് – ഷിനൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, കല- ലൈജു ശ്രീവത്സൻ , ചമയം – ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം – നിസാർ റഹ്മത്ത് , ത്രിൽസ് – മാഫിയ ശശി, കോറിയോഗ്രാഫി – ജോബിൻ മാസ്റ്റർ, സഹസംവിധാനം – അരുൺ പ്രഭാകർ.

സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബിബി കെ ജോൺ , ഫിനാൻസ് കൺട്രോളർ & ഓഫീസ് നിർവ്വഹണം – എം സജീർ , സ്‌റ്റുഡിയോ – ചിത്രാഞ്ജലി, സ്റ്റിൽസ് – അജി മസ്കറ്റ്,പി ആർ ഓ -അജയ് തുണ്ടത്തിൽ . ചിത്രത്തിന്റെ താരനിർണ്ണയം പുരോഗമിക്കുന്നു.