
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കും. നിരക്ക് വർധന സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ മന്ത്രി ചുമതലപ്പെടുത്തി.
ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. പണിമുടക്കിൽ നിന്ന് പിൻമാറണെന്ന് സംഘടനകളോട് മന്ത്രി അഭ്യർത്ഥിക്കുന്നു.ഇതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു.
ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാക്‌സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക,സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു.
ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് ഏറ്റവുമൊടുവില്‍ കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയര്‍ത്തിയിട്ടില്ല.
ബസ് ഉടമകളും നിരക്ക് ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. എന്നാലിക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.







