play-sharp-fill
ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; വന്ദേമാതരം എന്ന് വിളിച്ചുകൊണ്ടാണ് ആത്മഹത്യാശ്രമം നടത്തിയത്

ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; വന്ദേമാതരം എന്ന് വിളിച്ചുകൊണ്ടാണ് ആത്മഹത്യാശ്രമം നടത്തിയത്

 

സ്വന്തം ലേഖകൻ

കൊല്ലം: ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിൻറെ ആത്മഹത്യാശ്രമം. വന്ദേമാതരം എന്ന് വിളിച്ചുകൊണ്ടാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത് . പൊലീസ് ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .


ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു . കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈ ഞരമ്പ് മുറിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്ത് എൽഡിഎഫിൻറെ മനുഷ്യ മഹാശൃംഖല കാസർകോട്ട് നിന്നും ആരംഭിച്ചു. കാസർകോട് മുതൽ കളിയിക്കാവിള വരെ തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ പ്രമുഖരടക്കം അണിചേർന്നു.