
അറ്റ്‌ലാന്റ: ഫുട്ബോള്‍ ലോകത്തെ കരുത്തരായ സ്‌പെയിനിനെ അട്ടിമറിക്കാനൊരുങ്ങിയ പ്രതിരോധപ്രകടനവുമായി ലോകകപ്പിലെ അരങ്ങേറ്റക്കാരായ കേപ് വെർദെ.
ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ഗോള്‍രഹിത സമനില (0-0) വഴങ്ങി സ്പാനിഷ് ടീം പോയിന്റ് പങ്കിട്ടപ്പോള്‍, ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കേപ് വെർദെ ചരിത്രനേട്ടവും കുറിച്ചു.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രതിരോധത്തിന് മുൻതൂക്കം നല്‍കിയ കേപ് വെർദെ, സ്‌പെയിനിന്റെ ആക്രമണങ്ങളെ കൃത്യമായി ചെറുത്തു. പന്തടക്കത്തില്‍ ആധിപത്യം പുലർത്തിയെങ്കിലും നിർണായക നിമിഷങ്ങളില്‍ ഫിനിഷിങ് മികവ് പുറത്തെടുക്കാൻ സ്പാനിഷ് താരങ്ങള്‍ക്ക് സാധിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂറോ കപ്പ് ജേതാക്കളെന്ന ആത്മവിശ്വാസത്തോടെ ഇറങ്ങിയ സ്‌പെയിനിന് മുന്നേറ്റനിരയുടെ നിറംമങ്ങിയ പ്രകടനം വലിയ തിരിച്ചടിയായി. പ്രധാന സ്‌ട്രൈക്കർ മീക്കേല്‍ ഒയർസബാല്‍ മത്സരത്തിലുടനീളം സ്വാധീനം ചെലുത്താനാകാതെ പോയപ്പോള്‍, പരിക്കിന്റെ പിടിയിലായ ലമിൻ യമാലിന്റെയും നിക്കോ വില്യംസിന്റെയും അഭാവവും ടീമിനെ ബാധിച്ചു.
മാർക്കോസ് ലൊറെന്റെ, മാർക്ക് കുക്കുറെയ്യ, പെഡ്രി, റോഡ്രി, ഫാബിയാൻ റൂയിസ് എന്നിവർ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അതിന് ഗോളെന്ന ഫലമുണ്ടായില്ല. മറുവശത്ത്, 40-കാരനായ ഗോള്‍കീപ്പർ വോസിന്യയുടെ തകർപ്പൻ സേവുകളാണ് കേപ് വെർദെയെ മത്സരത്തില്‍ നിലനിർത്തിയത്.







