play-sharp-fill
പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി എൽ.ഡി.എഫ് :   കാസർകോട്ട് എസ്. രാമചന്ദ്രൻ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി

പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി എൽ.ഡി.എഫ് : കാസർകോട്ട് എസ്. രാമചന്ദ്രൻ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി എൽ.ഡി.എഫ്. കാസർകോട് മുതൽ കന്യാകുമാരിയിലെ കളിയിക്കാവിള വരെ മനുഷ്യമഹാശൃംഖല തീർത്തു. സിനിമാ സംസ്‌കാരിക പ്രവർത്തകരടക്കം നിരവധി പേർ വിവിധ കേന്ദ്രങ്ങളിൽ കണ്ണികളായി. കാസർകോട്ട് എസ്. രാമചന്ദ്രൻ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി.


വൈകിട്ട് നാലിന് കാസർകോട്ടുനിന്ന് പാതയുടെ വലതുവശത്ത് തീർത്ത മനുഷ്യമഹാശൃംഖലയിൽ 60 മുതൽ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിച്ചതായാണ് എൽഡിഎഫിന്റെ അവകാശവാദം. ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകീട്ട് മൂന്നരയ്ക്ക് റിഹേഴ്സലിനുശേഷം നാലിന് മഹാശൃംഖലയിൽ ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതിന് ശേഷം പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങൾ നടന്ന് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരം പാളയത്ത് പങ്കെടുത്തു