play-sharp-fill
എൽ.ഡി.എഫ്. സർക്കാർ കോട്ടയത്തിന് വേണ്ടി ഒന്നും ചെയ്തില്ല: തിരുവഞ്ചൂർ

എൽ.ഡി.എഫ്. സർക്കാർ കോട്ടയത്തിന് വേണ്ടി ഒന്നും ചെയ്തില്ല: തിരുവഞ്ചൂർ

സ്വന്തം ലേഖകൻ

കോട്ടയം: എൽ.ഡി.എഫ്. സർക്കാർ കോട്ടയത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് വർഷം പുതുതായി ഒരു പദ്ധതിപോലും കൊണ്ടുവന്നിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിൽ മാറ്റം വരേണ്ടത് അത്യാവിശമാണ്. കോട്ടയത്തെ അംഗീകരിക്കുന്ന ഒരു യു.ഡി.എഫ. സർക്കാർ ഇവിടെയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഈരയൽക്കടവ് മന്നം സെന്ററിൽ നടന്ന യു.ഡി.എഫ്. ഈസ്റ്റ് മണ്ഡലം കൺവനഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി, ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ്, സിബി ചേനപ്പാടി, സിബി ജോൺ, എം.പി. സന്തോഷ്‌കുമാർ, യൂജിൻ തോമസ്, എൻ.എസ്.ഹരിശ്ചന്ദ്രൻ, സാബു ഈരയിൽ, ബോബൻ തോപ്പിൽ, ഡാനി രാജു, സാബു പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ ഡി.സി.സി. ഓഫീസിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോട്ടയം നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ചേർന്നു. യു.ഡി.എഫ്. കോട്ടയം നിയോജകമണ്ഡലം സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ 19ന് നോമിനേഷൻ സമർപ്പിക്കുന്നതിന്ന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനെക്കുറിച്ചും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തിയ യോത്തിൽ ഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചർച്ച ചെയ്തു.

മുൻ ഡി.സി.സി. പ്രസിഡന്റ് കുര്യൻ ജോയി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി, യു.ഡി.എഫ്. കൺവീനർ സിബി ജോൺ, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.സി. റോയി, എസ്. രാജീവ്, മണ്ഡലം പ്രസിഡന്റുമാരായ ബാബുക്കുട്ടി ഈപ്പൻ, ജോൺ ചാണ്ടി, മിധുൻ ജി., സനൽ കാണക്കാരി, എസ്. ഗോപകുമാർ, ടിനോ കെ. തോമസ്, സാബു മാത്യു നേതാക്കളായ മോഹൻ കെ. നായർ, യൂജിൻ തോമസ്, സണ്ണി കാഞ്ഞിരം, ബോബി ഏലിയാസ്, എം.പി. സന്തോഷ്‌കുമാർ, എൻ.എസ്. ഹരിശ്ചന്ദ്രൻ, ഷാനവാസ് പഴൂർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് അദ്ദേഹം യു.ഡി.വൈ.എഫിന്റെ യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ ഇടപെടൽ നടത്താൻ യുവാക്കൾക്ക് സാധിക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ച യോഗം മുൻ ഡി.സി.സി. പ്രസിഡന്റ് കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. സെക്രട്ടറിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.സി. റോയി, എസ്. രാജീവ്, മണ്ഡലം പ്രസിഡന്റുമാരായ സാബു മാത്യു, സനൽ കാണക്കാരി, യു.ഡി.എഫ്. കൺവീനർ സിബി ജോൺ, നേതാക്കളായ എം.പി. സന്തോഷ്‌കുമാർ, എൻ.എസ്. ഹരിശ്ചന്ദ്രൻ, ടിനോ കെ. ഫിലിപ്പ്, ജെനിൻ ഫിലിപ്പ്, രാഹുൽ മറിയപ്പള്ളി, അരുൺ മർക്കോസ് എന്നിവർ പ്രസംഗിച്ചൂ.

വൈകിട്ട് തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയേറ്റും അദ്ദേഹം പങ്കെടുത്തു.