video
play-sharp-fill
സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്ന ഘട്ടത്തിൽ കെ.വി. തോമസിന്റെ നിയമനം ; ശമ്പളത്തിനുപുറമേ ആനുകൂല്യങ്ങളും; വൻ തുക പെൻഷൻ പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ  നിയമനത്തെ സ്വാഗതം ചെയ്യുന്നു; അതൃപ്തി പരസ്യമാക്കി എല്‍ ജെ ഡി

സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്ന ഘട്ടത്തിൽ കെ.വി. തോമസിന്റെ നിയമനം ; ശമ്പളത്തിനുപുറമേ ആനുകൂല്യങ്ങളും; വൻ തുക പെൻഷൻ പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ നിയമനത്തെ സ്വാഗതം ചെയ്യുന്നു; അതൃപ്തി പരസ്യമാക്കി എല്‍ ജെ ഡി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മറ്റ് പാര്‍ട്ടികള്‍ വിട്ട് സി.പി.എമ്മുമായി സഹകരിക്കുന്നവരെ ഉപേക്ഷിക്കില്ലെന്ന സന്ദേശവുമായി രൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്ന ഘട്ടത്തിൽ കെ.വി. തോമസിന്റെ നിയമനം ചർച്ചയാകുന്നു. മുഖ്യമന്ത്രി തന്നെയാണ് കൊച്ചിയിലെ കൂടിക്കാഴ്ചയില്‍ ഡല്‍ഹിയില്‍ നിയമിക്കുന്ന കാര്യം കെ.വി. തോമസിനെ അറിയിച്ചത്. അതിനു മുമ്പുതന്നെ രാഷ്ട്രീയ തീരുമാനവും എടുത്തിരുന്നു. ഇതേ പദവിയിലിരുന്ന എ. സമ്പത്തിനായി ചെലവിട്ടത് 7.26 കോടിയാണ്.

ശമ്പളം മാത്രം 4.62 കോടി. പ്രതിമാസ ശമ്ബളം 92,423 രൂപയും ആനുകൂല്യങ്ങളും നല്‍കി. പ്രൈവറ്റ് സെക്രട്ടറിയെയും രണ്ട് അസി. സെക്രട്ടറിമാരെയും ഓഫിസ് അറ്റന്‍റന്‍റിനെയും അനുവദിച്ചു. യാത്ര ചെലവുകള്‍ 19.45 ലക്ഷം, ഓഫിസ് ചെലവുകള്‍ 1.13 കോടി, ആതിഥേയ ചെലവ് 1.71 ലക്ഷം, വാഹന അറ്റകുറ്റപ്പണി 1.58 ലക്ഷം, ഇന്ധനം 6.84 ലക്ഷം, മറ്റു ചെലവുകള്‍ 98.39 ലക്ഷം എന്നിങ്ങനെയാണ് ചെലവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ വി തോമസിന്റെ നിയമനത്തിൽ അതൃപ്തി പരസ്യമാക്കി എല്‍ ജെ ഡി രംഗത്തുവന്നു. കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കില്‍ ദില്ലയില്‍ കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച തീരുമാനത്തില്‍ വൻ തുക പെൻഷൻ പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എല്‍ ജെ ഡി പറഞ്ഞു . ശമ്പളം വാങ്ങിയാണെങ്കിൽ പുച്ഛം തോന്നുന്നുവെന്ന് എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ വ്യക്തമാക്കി.