കുവൈറ്റ് അമീറിന്റെ വേര്‍പാടില്‍ അനുശോചിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ്

കുവൈറ്റ് അമീറിന്റെ വേര്‍പാടില്‍ അനുശോചിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ്

Spread the love

സ്വന്തം ലേഖകൻ

കുവൈത്ത്‌  : ഭരണാധികാരിയും​ അമീറുമായ ഹിസ് ഹൈനസ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അൽസ്സബാഹിന്റെ നിര്യാണത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ അഗാധമായ അനുശോചനം രേഖപെടുത്തുന്നു.

മഹാനായ നേതാവും, രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി മനുഷ്യസ്‌നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം
കുവൈത്തിന് മാത്രമല്ല , ഗൾഫ് മേഖലക്കും ലോകത്തിനാകെമാനവും കനത്ത നഷ്ടമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ പ്രവാസി സമൂഹമുൾപ്പടെയുള്ള വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണ്.

കുവൈറ്റിലെ സ്വദേശി വിദേശി സമൂഹത്തിന്റെ ദുഃഖത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും പങ്കു ചേർന്ന് അനുശോചനവും, ആദരാഞ്ജലികളും ,പ്രാർത്ഥനയും അർപ്പിക്കുന്നു.