
മാഞ്ചസ്റ്റര്‍: വനിത ടി 20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തോൽവി. പാകിസ്താനെയും നെതര്‍ലന്‍ഡ്സിനെയും തോൽപിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക തോൽപ്പിച്ചത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഷെഫാലി വർമ്മയുടെയും (31), ദീപ്തി ശർമ്മയുടെയും (29) കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് ആയിരുന്നു എടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ആറ് വിക്കറ്റുകൾ ശേഷിക്കെ ലക്ഷ്യം കണ്ടു. മാറിസന്നെ കാപ് നേടിയ 81 റണ്‍സിലാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ തുരത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
20 റൺസ് നേടിയ ലോറ വോൾവർട്ടും സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങി.
രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ നിലവിൽ ഗ്രൂപ് എ യിൽ രണ്ടാമതാണ്. ഓസ്ട്രേലിയയാണ് ഒന്നാമത്.







