നാടിന് മാതൃകയായി ഒരു കല്യാണം; തെങ്ങോലകള്‍ മെടഞ്ഞ ആര്‍ച്ച് ; കുരുത്തോല കൊണ്ടുള്ള അലങ്കാരപ്പണികള്‍ ; മാലിന്യം ശേഖരിക്കുവാന്‍ വല്ലങ്ങള്‍ ; വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് പച്ചക്കറി വിത്തുകള്‍ ; വധുവരന്മാരെക്കൊണ്ട് വൃക്ഷ തൈ നടീക്കൽ ; ഹരിത വിവാഹമൊരുക്കി കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന

നാടിന് മാതൃകയായി ഒരു കല്യാണം; തെങ്ങോലകള്‍ മെടഞ്ഞ ആര്‍ച്ച് ; കുരുത്തോല കൊണ്ടുള്ള അലങ്കാരപ്പണികള്‍ ; മാലിന്യം ശേഖരിക്കുവാന്‍ വല്ലങ്ങള്‍ ; വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് പച്ചക്കറി വിത്തുകള്‍ ; വധുവരന്മാരെക്കൊണ്ട് വൃക്ഷ തൈ നടീക്കൽ ; ഹരിത വിവാഹമൊരുക്കി കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഹരിതകര്‍മ്മസേനാ അംഗമായ ശ്യാമളയുടേയും കെ ജി ഗോപിയുടേയും മകനായ വിമലിന്‍റെ വിവാഹമാണ് ഹരിതാഭമായി നടത്തിയത്.വധു കോട്ടയം കാരാപ്പുഴ സ്വദേശിനി നീനുവാണ്. തെങ്ങോലകള്‍ മെടഞ്ഞ ആര്‍ച്ച് കുരുത്തോല കൊണ്ടുള്ള അലങ്കാരപ്പണികള്‍,മാലിന്യം ശേഖരിക്കുവാന്‍ വല്ലങ്ങള്‍ എന്നിവ ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ഒരുക്കി.

ആഹാരം വിളമ്പാന്‍ ഇലകളും വെള്ളം കൊടുക്കുവാന്‍ സ്റ്റീല്‍ സ്റ്റീല്‍ ഗ്ളാസുകളും ഉപയോഗിച്ചു ഭക്ഷണം വിളമ്പിയത് ഒരേ നിറത്തിലുള്ള സാരിയുടുത്ത് ഹരിതകേരളം ചിഹ്നം വെച്ച ബാഡ്ജ് ധരിച്ച ഹരിതകര്‍മസേനാ അംഗങ്ങളാണ് വധൂവരന്‍മാരെ തെങ്ങോല തൊപ്പിയണിയിച്ച് സ്വീകരിക്കുകയും വീട്ടുവളപ്പില്‍ വൃക്ഷ തൈ നടീക്കുകയും ചെയ്തത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ വിവാഹ സൽകാരമാണെങ്കിലും മനസിന്‍റെ വലുപ്പം കൊണ്ട് ഹരിതമായി മാറ്റാന്‍ ഹരിതകര്‍മസേനാ അംഗം ആഗ്രഹം പറഞ്ഞതിനേ തുടര്‍ന്ന് കണ്‍സോര്‍ഷ്യം മീറ്റിങ്ങില്‍ തീരുമാനമെടുത്ത് നടപ്പിലാക്കുകയാണ് ചെയ്തത്‌. പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു മുരളി ,വാര്‍ഡ് മെമ്പര്‍ ഹരിഹരന്‍ എം.വി മറ്റു ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ പൂര്‍ണ പിന്തുണയോടെയാണ് ക്രമീകരണങ്ങള്‍ ചെയ്തത്.

ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍ അനുപമ വധൂവരന്‍മാര്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നു.വിഇഒ പദ്മകുമാര്‍പി.ജി,അസി.സെക്രട്ടറി സിന്ധുമോള്‍ കെ.കെ നവകേരളം കര്‍മപദ്ധതി റിസോഴ്സ്പേഴ്സണ്‍ അന്‍ഷാദ് ഇസ്മായില്‍,ആര്‍ജിഎസ്എ കോര്‍ഡിനേറ്റര്‍ സൈന ബഷീര്‍,കുടുബശ്രീ ചെയര്‍പേഴ്സണ്‍ ആശാ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.