
കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർതി ആർ എല്‍ നിതിൻ രാജിന്റെ മരണത്തില്‍ ഡോക്ടർ റാമിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.
തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയില്‍ ഡോ. റാം മുൻകൂർ വാദിച്ചത്.
നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്ന് റാം അഭിഭാഷകൻ മുഖേനെ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും കൃത്യമായ ഇടപെടലുകള്‍ പൊതുമധ്യത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഏപ്രില്‍ 10 നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.







