Spread the love

അമരാവതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു.
രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

video
play-sharp-fill

മദനപ്പള്ളെ നഗരത്തെ നടുക്കിയ ഈ സംഭവത്തില്‍ മുപ്പതുകാരനായ കുലവര്‍ധന്‍ എന്നയാളാണ് പ്രതി. പിഞ്ചുകുഞ്ഞിനെ തെളിവ് നശിപ്പിക്കാനായി വെള്ളം നിറച്ച വീപ്പയില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും പ്രദേശം മുഴുവന്‍ തിരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ ശാസ്ത്രീയമായ തിരച്ചിലിനൊടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയുടെ വീട്ടിലെ വീപ്പയ്ക്കുള്ളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യത്തിന് അടിമയായ പ്രതി കുട്ടിയെ തന്റെ മുറിയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാത്രി മുഴുവന്‍ സ്വന്തം മുറിയില്‍ തന്നെ സൂക്ഷിച്ച പ്രതിയുടെ ക്രൂരത പോലീസിനെയും ഞെട്ടിച്ചു.
സംഭവത്തിന് പിന്നാലെ മദനപ്പള്ളെ നഗരത്തില്‍ വന്‍ പ്രതിഷേധമാണ് ആഞ്ഞടിച്ചത്.

ദേശീയപാത ഉപരോധിച്ച നാട്ടുകാര്‍ പ്രതിയെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകളോളം തെരുവില്‍ നിലയുറപ്പിച്ചു. എന്നാല്‍, പോലീസ് തിരയുന്നതിനിടെ പ്രതിയെന്ന് സംശയിക്കുന്ന കുലവര്‍ധനെ അടുത്തുള്ള തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ നേരത്തെയും പ്രതിയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.