Spread the love

കുമ്മനം: ഇളങ്കാവ് ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച പ്രദക്ഷിണ വഴിയുടേയും വലിയ നടപ്പന്തലിന്റേയും സമർപ്പണം തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മ നിർവ്വഹിച്ചു. ഗജവീരൻ ഭാരത് വിശ്വനാഥൻ പ്രദക്ഷിണ വഴി ഭക്തർക്കായി തുറന്നു കൊടുത്തു.

video
play-sharp-fill

തുടർന്ന് നടന്ന സമർപ്പണ സഭയിൽ ദേവസ്വം പ്രസിഡണ്ട് സുജിത്ത് S. നായർ , ഭാമാസദനം അദ്യക്ഷനായിരുന്നു. രാജകുടുംബാഗത്തിന് ദേവസ്വത്തിന്റെ വക ഉപഹാരം ദേവസ്വം പ്രസിഡണ്ട് സമ്മാനിച്ചു.

പ്രദക്ഷിണ വഴിയുടേയും നടപ്പന്തലിന്റേയും നിർമ്മാണം നിർവഹിച്ചവർക്ക് ചടങ്ങിൽ കുമ്മനം രാജശേഖരൻ ഉപഹാരം സമ്മാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്ത്രി സൂര്യകാലടി മന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി, ഡോ. വിനോദ്, തിരുവുത്സവ ആഘോഷ സമിതി പ്രസിഡന്റ് മധുസൂദനൻ, കുമ്മനം, സെക്രട്ടറി കുമ്മനം പ്രതാപൻ , ദേവസ്വം സെക്രട്ടറി ഗോപകുമാർ വിജയകുമാർ മറ്റത്തിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.