Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കുമാരനല്ലൂരിലും നീലിമംഗലത്തും നാട്ടുകാരുടെ വളർത്തു മൃഗങ്ങളെ ബൈക്കുകളിൽ കറങ്ങുന്ന നാടോടി സംഘം മോഷ്ടിച്ചു. കോഴികളെയും വളർത്തു മൃഗങ്ങളെയും ഉടുമ്പിനെയും വരെ നാടോടി സംഘം മോഷ്ടിച്ചു ചുട്ടു തിന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ നാട്ടുകാരും നാടോടികളും തമ്മിൽ ഏറ്റുമുട്ടി. തുടർന്നു, പൊലീസ് സംഘം എത്തി നാടോടികളെ ഇവിടെ നിന്നും ഓടിച്ചു വിട്ടു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ കുമാരനല്ലൂരിലും നീലിമംഗലത്തുമായാണ് സംഘർഷങ്ങളുണ്ടായത്. കുമാരനല്ലൂർ മേൽപ്പാലത്തിനു അടിയിലാണ് സംഘം തമ്പടിച്ചിരുന്നത്. രണ്ടു ബൈക്കുകളിൽ നാലു ചക്രത്തിൽ ഓടുന്ന വാഹനം ഘടിപ്പിച്ച ശേഷമാണ് അഞ്ചും ആറും പേരടങ്ങുന്ന നാടോടി സംഘം സഞ്ചരിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമാരനല്ലൂർ മേൽപ്പാലത്തിനു അടിയിൽ തമ്പടിച്ചിരുന്ന സംഘം നീലിമംഗലം, കുമാരനല്ലൂർ എന്നിവിടങ്ങളിൽ കറങ്ങി നടക്കുകയും ഇവിടങ്ങളിൽ വീടുകളിൽ കയറി കോഴിയെയും വളർത്തു മൃഗങ്ങളെയും മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു. തുടർന്നു ഈ മൃഗങ്ങളെ മേൽപ്പാലത്തിന് അടിയിൽ കൊണ്ടു വന്ന ശേഷം ചുട്ടു തിന്നുകയായിരുന്നു.

ഇതോടെ നാട്ടുകാർ ഇവരെ ചോദ്യം ചെയ്തു. വീടുകളിൽ നിന്നും കോഴികളെയും വളർത്തു മൃഗങ്ങളെയും മോഷ്ടിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തുടർന്നു നാട്ടുകാരും നാടോടികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്നു, വിവരം അറിഞ്ഞു പൊലീസ് സ്ഥലത്ത് എത്തി. പൊലീസ് ഇവരെ ഇവിടെ നിന്നും ഓടിച്ചു വിടുകയായിരുന്നു.