
കൊല്ലം: കൊല്ലം കുണ്ടറയില്‍ മരുമകൻ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചത് അതി ക്രൂരമായി.
ഗർഭനിരോധന ഉറകൾ വീട്ടിൽ കണ്ട കാര്യം വിദേശത്തുള്ള ഭാര്യയെ വിളിച്ചറിയിച്ച വൈരാഗ്യത്തിൽ കുണ്ടറയില്‍ മരുമകൻ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചത് എന്ന് മൊഴി. വീട്ടില്‍ കെട്ടിയിട്ടായിരുന്നു ദാരുണമായ പീഡനം.
പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും അതിജീവിത കുണ്ടറ പോലീസിൽ മൊഴി നൽകി. സ്റ്റേഷനില്‍ നേരിട്ടെത്തിയാണിവർ മൊഴി നല്‍കിയത്. പീഡിപ്പിച്ചത് ഭാര്യയുമായി ഫോണിൽ വഴക്കിട്ടതിന് പിന്നാലെയാണെന്നും മൊഴിയിലുണ്ട്.
കഴിഞ്ഞ ദിവസം വീട്ടുപടികളില്‍ ഗര്‍ഭനിരോധന ഉറകൾ കണ്ടതായി വീട്ടമ്മ മകളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. താന്‍ നാട്ടിലില്ലാത്ത സമയത്ത് എന്തിനാണ് വീട്ടില്‍ ഗര്‍ഭനിരോധന ഉറയെന്ന് ചോദിച്ച് യുവതി ഭര്‍ത്താവായ ഷാനുമായി ഫോണിലൂടെ തർക്കമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ പ്രകോപിതനായാണ് പ്രതി ഭാര്യാമാതാവിനെ കെട്ടിയിട്ട് അതിക്രൂരമായി ലൈംഗികമായി അതിക്രമിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ജൂണ്‍ 23നാണ് സംഭവം നടന്നത്. സംഭവശേഷം ഒളിവിൽ പോയ കുണ്ടറ സ്വദേശിയായ ഷാനിനെ തമിഴ്നാട്ടില്‍ നിന്നാണ് കുണ്ടറ പോലീസ് പിടികൂടിയത്. കുണ്ടറയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.







