Spread the love

കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ ഉത്രാടം ദിനമായ 4ന് രാവിലെ 8ന് ഉത്രാടം നിറ (ഇല്ലം നിറ) നടക്കും.

video
play-sharp-fill

മാഞ്ഞൂരിൽനിന്ന് കൊണ്ടുവരുന്ന പുന്നെല്ലിൻ കതിരുകളാണ് ഉപയോഗിക്കുന്നത്. കിഴക്കേ ഗോപുരനടയിൽ മധുര ഇല്ലം പൂജാസ്ഥാനീയൻ ഏറ്റുവാങ്ങും. നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ച് നമസ്കാര മണ്ഡപത്തിൽ പൂജ നടത്തും. പൂജിച്ച കതിർ ആദ്യം ദേവിക്കും പിന്നീട് ഉപദേവ ക്ഷേത്രങ്ങളിലും സമർപ്പിച്ച ശേഷം ഭക്തർക്ക് നൽകും.