play-sharp-fill
ചെങ്ങളത്തെ കൊറോണ ബാധ: ചെങ്ങളം സ്വദേശി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; വ്യാജ വാർത്ത പ്രചരിപ്പിച്ച രാഷ്ട്രദീപികയ്‌ക്കെതിരെ പരാതിയുമായി കുമരകം പഞ്ചായത്ത് പ്രസിഡന്റ്

ചെങ്ങളത്തെ കൊറോണ ബാധ: ചെങ്ങളം സ്വദേശി മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; വ്യാജ വാർത്ത പ്രചരിപ്പിച്ച രാഷ്ട്രദീപികയ്‌ക്കെതിരെ പരാതിയുമായി കുമരകം പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം ലേഖകൻ

കോട്ടയം: ചെങ്ങളത്ത് കൊറോണ ബാധയെ തുടർന്നു ഗൃഹനാഥൻ മരിച്ചതായുള്ള പ്രചാരണം വ്യാജമെന്ന് ഉറപ്പിച്ചു. ചെങ്ങളം സ്വദേശിയായ ഗൃഹനാഥൻ മരിച്ചത് ഹൃദയാഘാത്തതെ തുടർന്നാണെന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചന പുറത്തു വന്നിരിക്കുന്നത്.

ഇതിനിടെ, ചെങ്ങളം സ്വദേശി മരിച്ചത് കൊറോണ ബാധയെ തുടർന്നാണെന്നുള്ള വാർത്ത റിപ്പോർട്ട് ചെയ്ത രാഷ്ട്രദീപികയ്‌ക്കെതിരെ കുമരകം പഞ്ചായത്ത് പ്രസിഡന്റ് പരാതിയും നൽകി. രാഷ്ട്രദീപികയും നിരവധി ഓൺലൈൻ മാധ്യമങ്ങളും ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ചെങ്ങളം സ്വദേശി മരിച്ചത് കൊറോണ ബാധയെ തുടർന്നാണെന്നു റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പരാതി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങളം സ്വദേശിയായ ശശിധരൻ മരിച്ചത് കൊറോണ ബാധയെ തുടർന്നാണെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങൾ വഴി ആദ്യം പ്രചരിച്ച വാർത്ത. ഇതേ തുടർന്നു ചെങ്ങളത്തും പരിസരപ്രദേശത്തും അടക്കം ആളുകൾ പരിഭ്രാന്തിയിലാകുകയും ചെയ്തിരുന്നു. കോട്ടയം നഗരത്തിൽ പോലും ഇതിന്റെ അലയൊലികൾ ഇന്നലെ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് അധികൃതർ, ചെങ്ങളം സ്വദേശി ശശിധരന്റെ മരണം കൊറോണയെ തുടർന്നല്ലെന്നു സ്ഥിരീകരിച്ചത്.

തുടർന്നു സംശയ നിവാരണത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്്ക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ശശിധരന്റെ മരണകാരണം കൊറോണയല്ല ഹൃദയാഘാതമാണ് എന്ന് ഉറപ്പിച്ചത്. ഈ വാർത്ത പബ്ലിക്ക് റിലേഷൻ വകുപ്പ് വഴി എല്ലാ മാധ്യമങ്ങൾക്കും ജില്ലാ കളക്ടർ നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജില്ലയിലെ അശങ്കയ്ക്കു അറുതിയുണ്ടായത്.