കുമരകത്ത് മീനമാസത്തിലും ഓണാഘോഷം….! ജി-20 ഷെര്‍പ്പാ സമ്മേളനത്തിന്‍റെ സമാപന ദിവസത്തില്‍ ഓണാഘോഷവും ചുണ്ടന്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരവും; വാഴയിലയില്‍ ഓണസദ്യ വിളമ്പുന്നത് നാല് തരം പായസം ഉള്‍പ്പെടെ 52 ഇനം വിഭവങ്ങള്‍ ഒരുക്കി; കേരളത്തിന്‍റെ ഒരുക്കങ്ങളെ അഭിനന്ദിച്ച്‌ അമിതാഭ് കാന്ത്

കുമരകത്ത് മീനമാസത്തിലും ഓണാഘോഷം….! ജി-20 ഷെര്‍പ്പാ സമ്മേളനത്തിന്‍റെ സമാപന ദിവസത്തില്‍ ഓണാഘോഷവും ചുണ്ടന്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരവും; വാഴയിലയില്‍ ഓണസദ്യ വിളമ്പുന്നത് നാല് തരം പായസം ഉള്‍പ്പെടെ 52 ഇനം വിഭവങ്ങള്‍ ഒരുക്കി; കേരളത്തിന്‍റെ ഒരുക്കങ്ങളെ അഭിനന്ദിച്ച്‌ അമിതാഭ് കാന്ത്

Spread the love

സ്വന്തം ലേഖിക

കുമരകം: കുമരകത്ത് നടന്നുവരുന്നു ജി-20 ഷെര്‍പ്പാ സമ്മേളനത്തിന്‍റെ സമാപന ദിവസത്തില്‍ ഓണാഘോഷവും ചുണ്ടന്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും.

കെടിഡിസിയുടെ സമീപത്ത് വേമ്പനാട്ടുകായലില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ട്രാക്കിലാണു മത്സര വള്ളംകളി നടത്തുക. നാലു ചുണ്ടന്‍ വള്ളങ്ങളെയാണ് മത്സരത്തില്‍ പങ്കെടുപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

100 തുഴച്ചിലുകാര്‍ വീതമാണ് ഓരോ ചുണ്ടനിലും അണിനിരക്കുക. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തുഴച്ചില്‍കാര്‍ക്കുള്ള പ്രത്യേക പാസുകള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ഓണാഘോഷങ്ങള്‍ നടക്കുന്നത് കുമരകം കോക്കനട്ട് ലഗൂണ്‍ റിസോര്‍ട്ടിലാണ്. ഇവിടെ ഉത്തരവാദിത്വടൂറിസം ആര്‍ട്ടിഫിഷല്‍ പ്രദര്‍ശനഗ്രാമം ഒരുക്കും. തഴപ്പായ നെയ്ത്ത്, ഓലമെടച്ചില്‍, മണ്‍പാത്രനിര്‍മാണം, കയര്‍പിരിക്കല്‍, വള്ളത്തില്‍ചായക്കട തുടങ്ങിയവയുടെ പ്രദര്‍ശനങ്ങള്‍ ഒരുക്കും.

മെടഞ്ഞ ഓലകൊണ്ട് മേല്‍ക്കൂര നിര്‍മിച്ച ആഹാരശാലയിലാണ് ഓണസദ്യ. 52 ഇനം വിഭവങ്ങള്‍ ഒരുക്കിയാണു വാഴയിലയില്‍ ഓണസദ്യ വിളമ്പുന്നത്.

നാലുതരം പായസം ഉള്‍പ്പെടെയാണ് ഓണസദ്യയിലെ വിഭവങ്ങള്‍. വിനോദസഞ്ചാര വകുപ്പാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ജ-20 ഷെര്‍പ്പാ അന്തര്‍ദേശീയ സമ്മേളനത്തില്‍ ഭക്ഷണം വിളമ്പാന്‍ അധികൃതര്‍ കരുതിവച്ച ജൈവനിര്‍മിത പ്ലേറ്റില്‍ വാഴയില വച്ച്‌ ഭക്ഷണം വിളമ്പണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഭക്ഷണം വിളമ്പുന്നതിനുമുൻപ് പാത്രങ്ങള്‍ അണുനശീകരണം നടത്തണമെന്ന നിബന്ധന ജൈവ പ്ലേറ്റില്‍ സാധിക്കാത്തതാണു വാഴയിലയ്ക്ക് രാജയോഗം ലഭിക്കാന്‍ അവസരം ഒരുക്കിയത്.
ഓണസദ്യ വിളമ്പാനും വാഴയിലതന്നെ.

കുമരകം ആതിഥ്യം വഹിക്കുന്ന ജി 20 ഷെര്‍പ്പ സമ്മേളനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒരുക്കങ്ങളെ അഭിനന്ദിച്ചു ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ തയാറെടുപ്പുകളെ ആഴത്തില്‍ അഭിനന്ദിക്കുന്നതായി അമിതാഭ് കാന്ത് പറഞ്ഞു.

ജി -20 സമ്മേളനത്തിന് തുടക്കം കുറിച്ച്‌ ആദ്യദിവസം നടന്ന സൈഡ് ഇവന്‍റ് മീറ്റിംഗുകളുടെ സമാപനത്തിനു ശേഷം നടത്തിയ അനൗപചാരിക യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി സെക്രട്ടറി അപൂര്‍വ ചന്ദ്രയും യോഗത്തില്‍ പങ്കെടുത്തു.