കോട്ടയം കുമരകത്തും അയ്മനത്തും കനത്ത കാറ്റ്: വീടിനു മുകളിൽ മരങ്ങൾ വീണു; കനത്ത നാശം

കോട്ടയം കുമരകത്തും അയ്മനത്തും കനത്ത കാറ്റ്: വീടിനു മുകളിൽ മരങ്ങൾ വീണു; കനത്ത നാശം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയത്ത് ശക്തമായ കാറ്റിൽ വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങൾ വീണു. കുമരകം കൈപ്പുഴമുട്ടിലാണ് അപകടം ഉണ്ടായത്. രാത്രി 7.30നായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. മരം വീണതു മൂലം അഞ്ച് കാറുകൾ തകർന്നിട്ടുണ്ട്.

മരങ്ങൾ വീണത് മൂലം കുമരകം – വൈക്കം റൂട്ടിൽ മണിക്കൂറുകളായി ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരം വീണത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് എത്തി മരങ്ങൾ മുറിച്ച് മാറ്റുകയാണ്. നാളെ രാവിലെയോടെ മാത്രമേ ഗതാഗതം പൂർണ്ണതോതിൽ പുനസ്ഥാപിക്കാനാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group