Spread the love

സ്വന്തം ലേഖകൻ
കോട്ടയം : കുമരകത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്ക്. അപകടത്തിൽപെട്ട് പതിനഞ്ച് മിനിറ്റോളം റോഡിൽ വീണു കിടന്ന യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത് സിവിൽ പൊലീസ് ഓഫീസർ.

video
play-sharp-fill

ശനിയാഴ്ച വൈകിട്ട് ഒമ്പതരയോടെ കുമരകം പള്ളിച്ചിറയിലായിരുന്നു അപകടം.

പരിക്കേറ്റ വേളൂർ സ്വദേശി വിഷ്ണു (28 ) വിനെയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രദീപ് ആശുപത്രിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്ത് കുമരകത്തേക്ക് വരികയായിരുന്ന കാറും എതിർദിശയിൽ നിന്നെത്തിയ ബൈക്കും പള്ളിച്ചിറയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് പതിനഞ്ച് മിനിറ്റോളം വിഷ്ണു റോഡിൽ വീണു കിടന്നു.

ഈ സമയത്താണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പ്രദീപ് ഇതുവഴി എത്തുന്നത്. കാർ നിർത്തി പ്രദീപ് സ്വന്തം വാഹനത്തിൽ പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.