
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക്.
ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, ഹോർമുസ് കടലിടുക്കില്‍ വെച്ച് രണ്ട് കപ്പലുകള്‍ ഇറാൻ പിടിച്ചെടുത്തു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇറാൻ കപ്പലുകള്‍ പിടിച്ചെടുക്കുന്നത്. സമുദ്രനിയമങ്ങള്‍ ലംഘിച്ചതിനാണ് കപ്പലുകള്‍ പിടിച്ചെടുത്തതെന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറാൻ ഒരു ഏകീകൃത സമാധാന നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണം നിർത്തിയെങ്കിലും ഇറാന്റെ സമുദ്ര വ്യാപാരം തടഞ്ഞുകൊണ്ടുള്ള യുഎസ് നാവികസേനയുടെ ഉപരോധം തുടരുമെന്ന് ട്രംപ് അറിയിച്ചു.
ഈ ഉപരോധത്തെ യുദ്ധപ്രഖ്യാപനമായാണ് ഇറാൻ കാണുന്നത്. യുഎസ് ഉപരോധം തുടരുന്നിടത്തോളം കാലം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ഇത് കാരണമായി.







