play-sharp-fill
കുമരകത്ത് തുരുത്തുകളിൽ താമസിക്കുന്നവരുടെ ദുരിതം ആര് കാണാൻ: ഇരുചക്ര വാഹനം പോലും വീട്ടിലെത്തിക്കാൻകഴിയില്ല.. വഴിയിൽ വയ്ക്കുന്ന വാഹനം നശിപ്പിച്ച് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

കുമരകത്ത് തുരുത്തുകളിൽ താമസിക്കുന്നവരുടെ ദുരിതം ആര് കാണാൻ: ഇരുചക്ര വാഹനം പോലും വീട്ടിലെത്തിക്കാൻകഴിയില്ല.. വഴിയിൽ വയ്ക്കുന്ന വാഹനം നശിപ്പിച്ച് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

 

കുമരകം: വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിൻ്റെ ഹൃദയ ഭാഗത്താണ് താമസം. പക്ഷേ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ട ഒരു പറ്റം കുടുംബങ്ങൾ ഇവിടെയുണ്ട്.. ഒരു ഇരു ചക്രവാഹനമെങ്കിലും വീട്ടുമുറ്റത്തെത്തിക്കാനാകാത്ത ദുസ്ഥിതിയിലാണ്.

കുമരകം പഞ്ചായത്തിൻ്റെ മൂന്നാം വാർഡിൽ മങ്കുഴിപാടത്തിൻ്റെ കിഴക്ക്, തെക്ക്, വടക്ക് പുറം ബണ്ടിലും പാടത്തിൻ്റെ ഉള്ളിലെ തുരുത്തുകളിലും ര താമസിക്കുന്നവരുടെ ദുരിതം അനുഭവിച്ചറിയുക തന്നെ വേണം. തെക്കേപുറം ബണ്ടിൽ താമസിക്കുന്നവർക്ക് തങ്ങളുടെ ഇരുചക്രവാഹനങ്ങൾ കാരിക്കത്ര പാലത്തിനും മാളേക്കൽ പാലമെന്നറിയപ്പെടുന്ന നാമമാത്ര പാലത്തിനും മറുകരവരെ എത്തിക്കാനെ കഴിയും.

ഇവിടെ സുക്ഷിക്കുന്ന ഇരുചക്ര വാഹനങ്ങൾ നശിപ്പിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച കിഴക്കേക്കാരിക്കത്തറ ബീന രാവിലെ എത്തുമ്പോൾ തൻ്റെ സ്കൂട്ടർ വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തെ പുല്ലിനിടയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂവത്തൂശ്ശേരി സന്തോഷിന്റെ ബൈക്കിന്റെ പെട്രോൾ ഊറ്റുക മാത്രമായിരുന്നില്ല ടാങ്കിൽനിന്നും വരുന്ന ട്യൂബ് പൂർണ്ണമായും പൊട്ടിച്ചുകളഞ്ഞിരുന്നു. മഴയത്തു ചെളിയിലൂടെ കിലോമീറ്ററുകൾ നടന്നു വാഹനത്തിന്റെ അടുത്തെത്തുമ്പോൾ ഒട്ടുമിക്കപ്പാേഴും പെട്രോൾ ടാങ്ക് കാലിയാക്കിയിരിക്കും , മീറ്ററുകളും തകർത്തിരിക്കും.

ഇത്തരം നശീകരണ പ്രവർത്തനങ്ങൾ ആവർത്തിക്കുമ്പോഴും ഗത്യന്തരമില്ലാത്തതിനാൽ വീണ്ടും പാലത്തിനു സമീപം വാഹനങ്ങൾ സൂക്ഷിക്കേണ്ട ഗതികേടിലാണവർ. വർഷങ്ങളുടെ കാത്തിരിപ്പിനാെടുവിൽ അഡ്വ: കെ.സുരേഷ് കുറുപ്പ് പൗവ്വത്ത് പാലം പണിതു നൽകിയെങ്കിലും കിഴക്കോട്ടു സഞ്ചാരയോഗ്യമായ വഴിയില്ലാത്തതാണ് ദുരിതത്തിൻ്റെ പ്രധാന കാരണം.

കോട്ടത്തോടിൻ്റെ കിഴക്കോട്ടു മാറി മാളേക്കൽ പാലത്തിന് സമീപം തോടിൻ്റെ വീതി കുറഞ്ഞ ഭാഗത്ത് ഇനിയെങ്കിലും ഒരു പാലം നിർമ്മിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.