video
play-sharp-fill

Friday, May 16, 2025
HomeLocalKottayamകുമരകത്ത് തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം ജലഗതാഗത്തിന് തടസ്സം: മരം ഉടമയോട് പറഞ്ഞിട്ട് നടപടിയില്ല: ഇനി...

കുമരകത്ത് തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം ജലഗതാഗത്തിന് തടസ്സം: മരം ഉടമയോട് പറഞ്ഞിട്ട് നടപടിയില്ല: ഇനി പഞ്ചായത്ത് ഇടപെടണം.

Spread the love

കുമരകം : സ്വകാര്യ വ്യക്തിയുടെ മരം തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്നത് ജലഗതാഗതത്തിന് തടസം. നാട്ടുകാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ഉടമ കേട്ടമില്ല. ഇനി പഞ്ചായത് ഇടപെട്ട് മരം വെട്ടിമാറ്റുകയോ കമ്പ് വെട്ടി മാറ്റുകയോ ചെയ്യണം.

മുത്തന്റെനട – നാലുപങ്ക് റോഡിൽ നാലുപങ്ക് കലുങ്കിന് സമീപം തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരമാണ് ജലഗതാഗത്തിന് തടസ്സം സൃഷ്ടിക്കുന്നത്.

വേലിയേറ്റത്തിന് ഒപ്പം പോളയും കേറിവന്നു മരത്തിൽ തങ്ങികിടക്കുന്നതുമൂലം ജലഗതാഗതം കൂടുതൽ ദുഷ്ക്കരമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ പലതവണ അറിയിച്ചിട്ടും ഉടമയുടെ പക്കൽനിന്നും അനുകൂല നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല എന്ന് ആക്ഷേപം.

എത്രയും വേഗം മരം വെട്ടി ജല ഗതാഗതം സുഗമമാക്കുവാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments