പോലീസ് വാഹനം തടയുകയും പാേലീസ് ഉദ്യോഗസ്ഥനെ കെെയ്യറ്റം ചെയ്യുകയും ചെയ്ത കേസിൽ രണ്ട് കുമരകം സ്വദേശികൾ അറസ്റ്റിൽ
കുമരകം :പോലീസിൻ്റെ വാഹനം തടയുകയും പോലീസ് ഉദ്യോഗസ്ഥനെ കൈയ്യറ്റം ചെയ്യുകയും ചെയ്ത രണ്ട് യുവാക്കളെ കുമരകം പോലീസ് അറസ്റ്റുചെയ്തു.
കുമരകം നാഷ്ണാന്തറ ഭാഗത്ത് വെണ്ണലശ്ശേരിക്കളം അരുൺ കുമാർ (28), വാച്ചാപറംമ്പ് ഭാഗത്ത് നെടുംചിറ വീട്ടിൽ വിനീത് കുമാർ (30)എന്നിവരാണ് പിടിയിലായത്
ഇന്നലെ വൈകുന്നേരം 4.30 ഓടുകൂടി കുമരകം വള്ളാറപ്പള്ളി പാലത്തിനു സമീപം വെച്ചായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് വാഹനത്തിലെ ഡ്രൈവർ ഹോൺ മുഴക്കിയതാണ് പ്രകോപനത്തിന് കാരണമായി പറയുന്നത്. ഇതോടെ യുവാക്കൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പോലീസ് വാഹനത്തിന് വിലങ്ങുകയായിരുന്നു .
പോലീസ് വാഹനം കവണാറ്റിൻ കരഭാഗത്തേക്കു പോയപ്പോഴാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായതിനെ തുടർന്ന് ഒരാളെ പിടികൂടിയിരുന്നു
. സംഭവ സ്ഥലത്തു നിന്നും പോയ മറ്റാെരു യുവാവ് വീണ്ടും സംഭവ സ്ഥലത്തേക്ക് തിരിച്ചെത്തിയപ്പോൾ സ്റ്റേഷനിൽ നിന്നെത്തിയ മറ്റു പോലീസുകാർ ഇയാളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.