
കുമരകം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത
പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുമരകത്ത് പ്രവര്‍ത്തിച്ചുവരുന്ന അഗാപ്പെ സെന്ററിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനത്തിൽ വിമുക്ത ഭടന്മാരെ
ആദരിച്ചു. തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വിമുക്ത ഭടന്മാരെ പൊന്നാടയും പൂച്ചെണ്ടും നല്‍കിക്കൊണ്ടാണ് അഗാപ്പെ സെന്ററിലെ കുട്ടികള്‍ ആദരിച്ചത്. ആദരിക്കല്‍
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിനോടനുബന്ധിച്ച് കുമരകം വള്ളാറപ്പള്ളി ഇടവകയിലെ ലീജിയണ്‍ ഓഫ് മേരി അംഗങ്ങള്‍ അഗാപ്പെ സെന്റര്‍ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കായി സ്നേഹ വിരുന്ന് ഒരുക്കുകയും ചെയ്തു.
കെ.എസ്.എസ്.എസ് സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകരായ ഷേര്‍ളി ജോസ്, ഗീത പ്രകാശന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.







