Spread the love

കുമരകം : കുമരകം പുതിയകാവ് ദേവീക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി മന നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.

video
play-sharp-fill

ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് പ്രതിഷ്ഠ ചടങ്ങുകൾ നടന്നത്.
വെങ്കല കൊടിമരത്തിന് മുകളിൽ വേതാള വിഗ്രഹം സ്ഥാപിച്ച , കൊടി കൂറ കെട്ടിയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയത്.

നാലാം കലശ ദിവസമായ ബുധനാഴ്ച കൊടിക്കൂറ ഇറക്കുന്നതോടെ കൊടിമര പ്രതിഷ്ഠ ജനങ്ങൾ പൂർത്തിയാകും. വ്യാഴാഴ്ച മുതൽ 3 ദിവസം നീളുന്ന തീയാട്ട് ചടങ്ങിന് തുടർന്ന് പതിനഞ്ചാം തീയതി മീനഭരണി മഹോത്സവത്തിന് പുതിയ കൊടിമരത്തിലെ ആദ്യ ഉത്സവ കൊടി കയറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധ്വജ പ്രതിഷ്ഠ ചടങ്ങുകളെ തുടർന്ന് ക്ഷേത്ര അങ്കണത്തിൽ നടന്ന പരിപാടിയിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ , തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ ഗണേശ്വരൻ പോറ്റി ,
കോട്ടയം അസിസ്റ്റൻ്റ് കമ്മീഷണർ പി.ആർ മീര, മുൻ അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ ജി ഗോപകുമാർ , കൊടിമര മുഖ്യ ശില്പി മാന്നാർ അനന്തൻ ആചാരി എന്നിവർക്ക് ക്ഷേത്ര ഉപദേശക സമിതി ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എം.ജി സനൽകുമാർ , ഉപദേശക സമിതി പ്രസിഡണ്ട് രാജൻ പിള്ള , സെക്രട്ടറി രെജിമോൻ വെങ്ങാലി , ജനറൽ കൺവീനർ രഘു അകവൂർ തുടങ്ങിയവർ സംസാരിച്ചു.