Spread the love

തിരുവനന്തപുരം: മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

കൊല്‍ക്കത്ത സ്വദേശികളായ ലക്ഷ്മണ്‍, ബാദല്‍ എന്നിവരാണ് മരിച്ചത്. കന്യാകുമാരി ഭാഗത്ത് വെച്ചാണ് ബോട്ട് വിയറ്റ്‌നാം കപ്പലുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

കൊല്ലം ശക്തികുളങ്ങരയില്‍ നിന്നാണ് മത്സ്യബന്ധനത്തിന് ബോട്ട് പുറപ്പെട്ടത്. കൊല്ലത്ത് നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിലെ മത്സ്യബന്ധനത്തിന് ശേഷം രാവിലെ ബോട്ട് നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെ വിയറ്റ്‌നാമില്‍ നിന്നുള്ള കപ്പല്‍ ഇടിച്ച് കയറുകയായിരുന്നു.

അപകടത്തില്‍ രണ്ട് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റ് 9 തൊഴിലാളികളെ കപ്പലിലെ ജീവനക്കാര്‍ തന്നെയാണ് രക്ഷിച്ചത്. പിന്നീട് കോസ്റ്റ് ഗാര്‍ഡ് കപ്പലെത്തി തൊഴിലാളികളെ വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നു. സംഭവത്തില്‍ ഷിപ്പിങ് ഡയറക്ടറല്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.