കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് പരാതി ; സമയത്ത് ഭക്ഷണം ലഭിക്കാതെ പ്രമേഹ രോഗികളക്കടമുള്ളവർ പട്ടിണിയിൽ : പ്രതിഷേധവുമായി കോവിഡ് വാർഡിലെ രോഗികൾ

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് പരാതി ; സമയത്ത് ഭക്ഷണം ലഭിക്കാതെ പ്രമേഹ രോഗികളക്കടമുള്ളവർ പട്ടിണിയിൽ : പ്രതിഷേധവുമായി കോവിഡ് വാർഡിലെ രോഗികൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : തുടർച്ചയായ രണ്ടാം ദിവസവും മോശം ഭക്ഷണം ലഭിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് രോഗികൾ പ്രതിഷേധത്തിൽ. ആശുപത്രിയിലെ കോവിഡ് പ്രത്യേക വാർഡിൽ കഴിയുന്ന രോഗികൾക്കാണ് സമയത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്നും ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നുമുള്ള പരാതി ഉയർന്നിരിക്കുന്നത്.

ഭക്ഷണത്തെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്ന് രോഗികൾ ബഹളം ഉണ്ടാക്കിയതോടെ ശനിയാഴ്ച ആശുപത്രി അധികൃതർ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഞായാറാഴ്ച രാവിലെയും ഇത് തുടർന്നതോടെയാണ് രോഗികൾ വീണ്ടും പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡിൽ കഴിയുന്നവരിൽ 90%വും പ്രമേഹ രോഗികളാണ്. മരുന്നിനൊപ്പം തന്നെ ഇവർക്ക് ഏറെ പ്രാധാന്യമുള്ളതാണ് സമയത്തുള്ള ഭക്ഷണം.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർക്ക് വ്യത്യസ്ത സമയങ്ങളാണ് ഭക്ഷണം ലഭിക്കുന്നതെന്നാണ് പരാതി. ലഭിക്കുന്ന ഭക്ഷണമാകട്ടെ ശരാശരി നിലവാരത്തിലും താഴെയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ ഇവിടെ ലഭിച്ചത് ഇഢലി ആയിരുന്നു. ഈ ഇഢലി സ്പൂണിൽ കോരിയെടുക്കാൻ സാധിക്കുന്ന രീതിയിൽ എന്നായിരുന്നു പരാതി. ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്നും ചായ പോലും ഇല്ലെന്നും രോഗികൾ പരാതി പറയുന്നു.

ഇതേപ്പറ്റി ചോദിച്ചാൽ നിഷേധാത്മകമായ നിലപാടാണ് ഒരു വിഭാഗം ജീവനക്കാർ സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്. ഗുണനിലവാരം അൽപം കുറഞ്ഞാലും സമയത്ത് തന്നെ ഭക്ഷണം ലഭിക്കണമെന്നാണ് കോവിഡ് രോഗികളുടെ നിലപാട്.

ഈ സാഹചര്യത്തിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് നിലപാടിലാണ് രോഗികൾ. നേരത്തെ മുട്ടമ്പലം കോവിഡ് കെയർ സെന്ററിലും പള്ളിക്കത്തോടിലെ സെന്ററിലും ഭക്ഷണത്തെപ്പറ്റി സമാനരീതിയിലുള്ള പരാതി ഉയർന്നിരുന്നു. ഇതിനിടെയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലും രോഗികൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.