പൊലീസ് ‘ ON THE WAY ‘..! സമൂഹമാധ്യമങ്ങളിൽ വൈറലായി കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥരും കുടുബാംഗങ്ങളും അഭിനയിച്ച ഹ്രസ്വ ചിത്രം

പൊലീസ് ‘ ON THE WAY ‘..! സമൂഹമാധ്യമങ്ങളിൽ വൈറലായി കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥരും കുടുബാംഗങ്ങളും അഭിനയിച്ച ഹ്രസ്വ ചിത്രം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : സമൂഹമാധ്യമങ്ങളിൽ വൈറലായി ഓൺ ദ് വെ ഹ്രസ്വചിത്രം. ജില്ലാ പൊലീസ് ഡോമിന് വേണ്ടി കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥരും കുടുബാംഗങ്ങളും അഭിനയിച്ച ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

ഒരു ബസിലുണ്ടാകുന്ന സംഭവങ്ങളും ആ സംഭവത്തിലുണ്ടാകുന്ന പൊലീസിന്റെ ഇടപെടലുമാണ് ചിത്രത്തിൽ വളരെ ലളിതമായി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതോടൊപ്പം കേരളാ പൊലീസിൽ വനിതാ പൊലീസിന്റെ ശാക്തീകരണത്തെയും എടുത്തുകാണിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ പ്രദേശമായ കുമരകത്തിന്റെ ഭംഗി മുഴുവനും ചിത്രത്തിൽ അതിമനോഹരമായി കാണിച്ചുതരുന്നുണ്ട് പ്രേക്ഷകർക്ക്.

സിനിമ പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ് രചനയും സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്

റോഷൻ ആൻഡ്രൂസിന്റെ സംവിധാന സഹായി ക്രിസ്റ്റി എഡിറ്റിങ്ങും , സുരജ് ക്യാമറയും നിർവഹിച്ചിരിക്കുന്നു.   രണ്ട് ദിവസങ്ങൾ കൊണ്ട് നിരവധി പേരാണ് ഈ ചിത്രം യൂട്യൂബിലൂടെ കണ്ടത്.