കോട്ടയം ജില്ലയില്‍ 415 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനം; 880പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 415 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനം; 880പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ 

കോട്ടയം: ജില്ലയില്‍ 415 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 410 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 2549 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.28 ശതമാനമാണ്.

 

രോഗം ബാധിച്ചവരില്‍ 182 പുരുഷന്‍മാരും 179 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

880പേര്‍ രോഗമുക്തരായി. 7300 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 242667 പേര്‍ കോവിഡ് ബാധിതരായി. 233886 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40766 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 78

 

ഈരാറ്റുപേട്ട – 15

 

പുതുപ്പള്ളി – 14

 

തിരുവാർപ്പ് – 13

 

ചങ്ങനാശേരി, വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി – 12

 

പനച്ചിക്കാട്, കോരുത്തോട് – 11

 

തൃക്കൊടിത്താനം-10

 

മണർകാട്, വാകത്താനം -9

 

കൂട്ടിക്കൽ, അയ്മനം, മീനടം – 8

 

പാറത്തോട്, പാമ്പാടി – 7

 

എലിക്കുളം, ഉദയനാപുരം, ഭരണങ്ങാനം, അയർക്കുന്നം, കുറിച്ചി, അകലക്കുന്നം – 6

 

പാലാ, മാടപ്പള്ളി, ആർപ്പൂക്കര, ചിറക്കടവ്, മുണ്ടക്കയം, കൊഴുവനാൽ, മേലുകാവ് – 5

 

 

പൂഞ്ഞാർ, വെള്ളൂർ, കുറവിലങ്ങാട്, പായിപ്പാട്, കിടങ്ങൂർ – 4

 

കാഞ്ഞിരപ്പള്ളി, കടപ്ലാമറ്റം, മൂന്നിലവ്, ഞീഴൂർ, കുമരകം, കാണക്കാരി, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി, മീനച്ചിൽ – 3

 

ഉഴവൂർ, മുളക്കുളം, വാഴൂർ, രാമപുരം, മാഞ്ഞൂർ, തലനാട്, നെടുംകുന്നം, തലയോലപ്പറമ്പ്, വെളിയന്നൂർ, ചെമ്പ്, വിജയപുരം, കടനാട്, പൂഞ്ഞാർ തെക്കേക്കര -2

 

നീണ്ടൂർ, തീക്കോയി, ടി.വി പുരം, തിടനാട്, എരുമേലി, കറുകച്ചാൽ, വാഴപ്പള്ളി, മുത്തോലി, വെച്ചൂർ, മണിമല, വെള്ളാവൂർ, കരൂർ, തലയാഴം, കല്ലറ, പള്ളിക്കത്തോട് – 1