
തിരുവനന്തപുരം: കല്ല്യാണങ്ങൾക്കും സ്വകാര്യപരിപാടികൾക്കും കെഎസ്ആര്‍ടിസി ബസുകള്‍ ബുക്ക് ചെയ്യുന്നത് പുതിയ ട്രെന്‍ഡാകുന്നു.
സ്വകാര്യ ബസുകള്‍ക്ക് വലിയ തുക വാടക നല്‍കേണ്ടി വരുമ്പോള്‍, കെഎസ്ആര്‍ടിസിയില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് വെറും 3600 രൂപ മുതലാണ് വാടക തുടങ്ങുന്നത്.
സാധാരണക്കാര്‍ മുതല്‍ സാമ്പത്തികമായി മുന്നിട്ടു നില്ക്കുന്നവര് വരെ വിവാഹ ആവശ്യങ്ങള്‍ക്കായി ‘ആനവണ്ടി’യെ ആശ്രയിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബുക്കിങില്‍ ഇരട്ടിയിലധികം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ഏപ്രിലില്‍ 205 ബസുകള്‍ മാത്രമാണ് വിവാഹ ആവശ്യങ്ങള്‍ക്കായി സര്‍വീസ് നടത്തിയതെങ്കില്‍ ഈ ഏപ്രില്‍ മാസത്തില്‍ അത് 500 കടന്നു.
കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയില്‍ നിന്ന് 17 ബസുകളാണ് വിവാഹ പാര്‍ട്ടികള്‍ക്കായി നിരത്തിലിറങ്ങിയത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാം എന്നതും ആളുകളെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കുന്നു.
ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ലോ ഫ്ലോര്‍ ബസുകളും ലഭ്യമാണെങ്കിലും ഓര്‍ഡിനറി ബസുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലെ വിവാഹ സീസണുകളിലാണ് കെഎസ്ആര്‍ടിസിക്ക് ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിക്കുന്നത്.







