Spread the love

കൊച്ചി: എറണാകുളത്ത് വാക്കേറ്റത്തെ തുടർന്ന് കെഎസ്‌ആർടിസി ബസിൻ്റെ താക്കോല്‍ ഊരി എറിഞ്ഞ സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ജീവനക്കാർ കസ്റ്റഡിയില്‍.

video
play-sharp-fill

ഇന്നലെ രാത്രിയില്‍ കാലടിയിലായിരുന്നു സംഭവം. ചാലക്കുടിയില്‍ നിന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാരെ കസ്റ്റഡിയിെടുത്തത്. സംഭത്തെ തുടർന്ന് ടൂറിസ്റ്റ് ബസുകാർ സ്ഥലം വിടുകയായിരുന്നു.

കെഎസ്‌ആർടിസി ജീവനക്കാരും ടൂറിസ്റ്റ് ബസ്സ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടർന്നായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. പെരുമ്പാവൂർ ഭാഗത്ത് നിന്ന് വന്ന കെഎസ്‌ആർടിസും എരുമേലിയിലുള്ള ഫെറ എന്ന ടൂറിസ്റ്റ് ബസും തമ്മില്‍ നടന്ന മത്സരയോട്ടത്തില്‍ കെഎസ്‌ആർടിസി ബസ് എതിർ വശത്തുകൂടെ വരികയും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചെന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാർ ഉന്നയിക്കുന്ന ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബസ് തടഞ്ഞ് നിർത്തി ടൂറിസ്റ്റ് ബസ് ജീവനക്കാർ ഡ്രൈവറുമായി വാക്കേറ്റത്തില്‍ ഏർപ്പെട്ടു. യാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഒടുവില്‍ തർക്കം മൂർച്ഛിച്ഛത്തോടെ കെഎസ്‌ആർടിസി ബസിന്റെ കീ ടൂറിസ്റ്റ് ബസ് ജീവനക്കാർ ഊരിയെടുത്ത് വലിച്ചെറിയുകയായിരുന്നു.

സംഭവത്തെ തുടർന്ന് സ്ഥലത്ത് നീണ്ട നേരം ഗതാഗതം തടസപ്പെട്ടു. പോലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.