Spread the love

യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്  കെഎസ്‌ആ‍ർടിസി ബസുകളിലെ  ചവിട്ട് പടി. പടികളുടെ ഉയരം കുറയ്ക്കാൻ യാത്രാക്കാരുടെ സൗകര്യാർത്ഥം അവ‍ർക്ക് ബസില്‍ കയറി ഇറങ്ങുന്നതിനാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാനാണിപ്പോൾ നിർദേശം.

video
play-sharp-fill

  കെസ്‌ആർടിസി ബസുകളില്‍ ചിലതില്‍ കയറാൻ ആരോഗ്യമുള്ളവർക്ക് പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഇരട്ടി ദുരിതമാണെന്നും പരാതികള്‍ ഉയർന്നതിനെ തുടർന്നാണ് നടപടി.

മോട്ടോർ വാഹന നിയമ പ്രകാരവും 2017ല്‍ നിലവില്‍ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പില്‍ നിന്ന് 25 സെന്റിമീറ്ററില്‍ കുറയാനും, 40സെന്റിമീറ്ററില്‍ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ വിഷയത്തില്‍ മെക്കാനിക്കല്‍ ജീവനക്കാരുടെ അഭിപ്രായത്തില്‍ പഴയ ബസുകളില്‍ ഇത്തരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്ബോള്‍ സ്പ്രിങ് പ്ലേറ്റുകളില്‍ വരുന്ന മാറ്റം കാരണം വീണ്ടും ഉയരം കൂടാൻ സാധ്യതയുണ്ടെന്നും അഭിപ്രായങ്ങളുടെ. ചില കെഎസ്‌ആർടിസി ബസുകളില്‍ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടി. ഇതില്‍ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group