Spread the love

കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ ഉന്നതല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാപ്പിഡ് റിപ്പെയര്‍ വാന്‍.

video
play-sharp-fill

ഷോറൂമിൽ സർവീസിന് നല്കിയ വാഹനം തിരികെ വാങ്ങാതെ അധികൃതര്‍. എറണാകുളം ഡിപ്പോയുടെ കീഴിലുള്ള ആര്‍ആര്‍ടി-05 എന്ന വാനാണ് സര്‍വീസ് കഴിഞ്ഞിട്ടും ഷോറൂമില്‍ തുടരുന്നത്.

കൊച്ചി ഇടപ്പള്ളിയിലുള്ള അശോക് ലെയ്‌ലാന്‍ഡില്‍ മാര്‍ച്ച്‌ 27നാണ് വാഹനം സര്‍വീസിന് നല്കിയത്. 10,000 കിലോമീറ്റര്‍ ഇടവേള സര്‍വീസിനായിരുന്നു വാന്‍ എത്തിച്ചത്. പിറ്റേ ദിവസം 28ന് സര്‍വീസ് പൂര്‍ത്തിയായെന്നും ബില്‍ തുകയായി 8500 രൂപ അടയ്‌ക്കണമെന്നും ജീവനക്കാര്‍ വിളിച്ചറിയിച്ചു. എന്നാല്‍ ഒന്നരമാസമായിട്ടും വാഹനം തിരികെ വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാനില്ലാത്തതുമൂലം കെഎസ്‌ആര്‍ടിസി ബസുകള്‍ ബ്രേക്ക് ഡൗണ്‍ ആകുന്ന സമയങ്ങളില്‍ അത് പരിഹരിക്കാന്‍ കൃത്യസമയത്ത് എത്താന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ചെലവ് വര്‍ധിക്കുന്നതായും ആരോപണമുണ്ട്.