video
play-sharp-fill

കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ മാല മോഷ്ടിച്ച യുവതി പിടിയില്‍

കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ മാല മോഷ്ടിച്ച യുവതി പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വട്ടപ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്രചെയ്തിരുന്ന സ്ത്രീയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയില്‍.

മധുര വാടിപ്പാടി, കച്ചകെട്ടി ഗ്രാമത്തില്‍ ഹരിണി(35)യെയാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയ്ക്കല്‍ സ്വദേശിയായ സ്ത്രീ ബസില്‍ നിന്നും വട്ടപ്പാറ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഹരിണി മാല പൊട്ടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

മല പൊട്ടിച്ചത് മനസ്സിലാക്കിയ യാത്രക്കാരി ബഹളം വെക്കുകയും തുടര്‍ന്ന് ബസ് നിര്‍ത്തി ഹരിണിയെ പരിശോധിച്ചപ്പോള്‍ വസ്ത്രത്തിനുള്ളില്‍ നിന്നും മാല കണ്ടെടുക്കുകയായിരുന്നു.

തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ മോഷണശ്രമം നടന്നിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.