Spread the love

പാലക്കാട്: കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ പ്രതി ഇപ്പോഴും കാണാമറയത്ത്.

video
play-sharp-fill

സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതിയെക്കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചിട്ടില്ല. കെഎസ്‌ആർടിസിയോട് മുൻ വിരോധമുള്ള ആരോ കരുതിക്കൂട്ടി ബസ് കടത്തിയെന്നാണ്
പൊലീസിൻ്റെ വിലയിരുത്തല്‍.

തിങ്കളാഴ്ച പുലർച്ചെയാണ് പാലക്കാട് നഗരത്തിലെ പൊലീസുകാരെയും കെഎസ്‌ആർടിസി ജീവനക്കാരെയും വട്ടം കറക്കുന്ന സംഭവമുണ്ടായത്. ഡിപ്പോയില്‍ നിർത്തിയിട്ടിരുന്ന ബസ് എടുത്ത് ഒരാള്‍ നഗരഹൃദയത്തിലൂടെ കറങ്ങുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം തോന്നിയിടത്ത് ബസ് ഉപേക്ഷിച്ച്‌ മുങ്ങുന്നു. രണ്ട് ദിവസത്തിനപ്പുറവും പ്രതിയാരാണെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ല.

സിസിടിവികള്‍ക്ക് മുഖം കൊടുക്കാതെയാണ് കിലോമീറ്ററുകളോളം പ്രതി ബസ്സുമായി കറങ്ങിയത്. ഇയാള്‍ക്ക് പാലക്കാട് നഗരത്തെക്കുറിച്ച്‌ കൃത്യമായ ധാരണയുണ്ടെന്നാണ് വിലയിരുത്തല്‍.

കെഎസ്‌ആർടിസി സ്‌റ്റാൻഡില്‍ മറ്റൊരാള്‍ക്കൊപ്പം ഒരു ബൈക്കിലാണ് പ്രതി വന്നിറങ്ങിയത്. നേരെയെത്തി നിർത്തിയിട്ടിരുന്ന ബസ് സ്റ്റാർട്ടാക്കി എടുത്തുകൊണ്ട് പോകുകയായിരുന്നു.

പ്രതിക്ക് കെഎസ്‌ആർടിസിയോടോ ജീവനക്കാരോടോ എന്തെങ്കിലും മുൻവിരോധo ഉണ്ടായിരിക്കാമെന്ന് പൊലീസ് പറയുന്നത്.