video
play-sharp-fill

യാത്രക്കാരിയെ കയറ്റാതെ പോയി; കെഎസ്ആർടിസി ബസ് തിരിച്ചോടിയത് 60 കിലോമീറ്റര്‍; ആനവണ്ടിയെ മുട്ട് കുത്തിച്ച് കാര്‍ത്തികപ്പള്ളി പനവേലില്‍ സ്വദേശി ഇനൂജ

യാത്രക്കാരിയെ കയറ്റാതെ പോയി; കെഎസ്ആർടിസി ബസ് തിരിച്ചോടിയത് 60 കിലോമീറ്റര്‍; ആനവണ്ടിയെ മുട്ട് കുത്തിച്ച് കാര്‍ത്തികപ്പള്ളി പനവേലില്‍ സ്വദേശി ഇനൂജ

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: ടിക്കറ്റ് റിസര്‍വ് ചെയ്ത് പറഞ്ഞ സ്ഥലത്ത് കാത്ത് നിന്നിട്ടും യാത്രക്കാരിയെ കയറ്റാതെപോയ കെഎസ്ആർടിസി ബസ് തിരിച്ചോടിയത് 60 കിലോമീറ്റര്‍.

ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി പനവേലില്‍ സ്വദേശി ഇനൂജയ്ക്കായി ആനവണ്ടിയെ
മുട്ട്കുത്തിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കെഎംസിടി സ്‌കൂളിലെ അധ്യാപികയായ ഇനൂജ നാട്ടിലേക്ക് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു. ഏഴി മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് 8.30ന് എടപ്പാള്‍ എത്തുമെന്ന് കണ്ടക്ടടര്‍ പറഞ്ഞത് അനുസരിച്ച്‌ ഇനൂജ എടപ്പാള്‍ കണ്ടനകം കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പിനടുത്തുള്ള സ്റ്റോപ്പിലാണ് കാത്തുനിന്നത്.

ഇതിനിടെ നിരവധി തവണ കാത്തുനില്‍ക്കുന്ന വിവരം കണ്ടക്ടറെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഏറെ സമയം കഴിഞ്ഞും ബസ് കാണാതിരുന്ന ഇനൂജ വീണ്ടും വിളിച്ചപ്പോള്‍ ബസ് എടപ്പാള്‍ വിട്ടെന്നും, ബസ് എത്തി നില്‍ക്കുന്ന സ്ഥലം കൃത്യമായി പറയാതെ ഉടനെ തന്നെ ഓട്ടോ പിടിച്ചു ചെല്ലണമെന്നുമായിരുന്നു കണ്ടക്ടറുടെ മറുപടി.

ഇതോടെ ഇനൂജ ചങ്ങരംകുളം, പൊന്നാനി പോലീസ് സ്‌റ്റേഷനുകളിലും കെഎസ്ആർടിസിയുടെ തിരുവനന്തപുരം ഓഫീസിലും വിളിച്ചു വിവരമറിയിച്ചു.

ആസ്ഥാനത്ത് പരാതി എത്തിയതോടെ ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം ലഭിക്കുകയും തുടര്‍ന്ന് രാത്രി പത്തരയോടെ ബസ് എടപ്പാളില്‍ തിരിച്ചെത്തി ഇനൂജയെ കയറ്റി പോവുകയായിരുന്നു.